രേഷ്മ.
ഈ പേര് ധ്വനിപ്പിക്കുന്ന
സൗന്ദര്യം,വാക്കിലും നോക്കിലുമായിട്ടുള്ളവള്
തന്നെയായിരുന്നു നമ്മുടെ നായിക രേഷ്മ. ഒരു പ്രിയദര്ശന് സിനിമയിലെ പാട്ട് രംഗം പോലെ കളര്‍ഫുള്‍
ആയി തോന്നിയിരുന്ന രേഷ്മയുടെ ജീവിതം സത്യന് നസീര്‍ കാലഘട്ടത്തിലെ പോലെ ബ്ളാക്ക് ആന്റ്
വൈറ്റ് ആയി മാറിയത് കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വ്യക്തമായി പറഞ്ഞാല്‍ പുരുഷോത്തമനെ
കല്ല്യാണം കഴിച്ചതോടെയാണ്.
അഷ്ടമത്തില്‍ ചൊവ്വയും,രാഹുവും ,കേതുവും ഒക്കെ കൂടി വിവാഹം എന്നത് സ്വപ്നമായി മാറും എന്ന് മിക്ക
ജ്യോത്സ്യന് മാരും പറഞ്ഞപ്പോഴാണ് രേഷ്മക്കു വേണ്ടി മാത്രം ജനിച്ചവന് എന്ന പോലെ 7 ല്‍ 5 പൊരുത്തവുമായി വെള്ളക്കുതിരപ്പുറത്തേറി,കിന്നരിത്തൊപ്പി വച്ച് പുകപോലെ ഉയരുന്ന മൂടല്‍മഞ്ഞിന്റെ
കാണാമറയത്ത്നിന്നും രാജകുമാരന് വന്നിറങ്ങിയത്. രേഷ്മയുടെ നക്ഷത്ര കണ്ണുകളില്‍ നോക്കി
ആ രാജകുമാരന് മൊഴിഞ്ഞു, ഞാന്‍ പുരുഷോത്തമന്. .
രാഹുല്‍ എന്നോ,വിജയ് എന്നോ ഒക്കെ പ്രതീക്ഷിച്ച രേഷ്മ ആ പേര് കേട്ട്
ഒന്നു ഞെട്ടി. 2012 ലെ കലണ്ടര്‍ ഒറ്റയടിക്ക് 1950 ലേക്ക് മറിഞ്ഞ പോലെ ഒരു തോന്നല്‍.
ഇപ്പോള്‍ നാലു വര്‍ഷമായി
പുരുഷോത്തമാന്‍ എന്നപേരിനെ സ്നേഹിക്കാതെ ഏട്ടന് എന്ന ഭര്‍ത്താവിനെ ജീവനു തുല്യം സ്നേഹിച്ച്
യു എ ഇ യില്‍ ,അജ്മാനിലെ വണ്‍ ബെഡ്റൂം
ഫ്ളാറ്റില്‍ കഴിയുന്നു. പേരിന് അമ്പതുകളുടെ പഴമ ആണെങ്കിലും പുരുഷു ഇന്നിന്റെ യുവത്വ
പ്രതീകം തന്നെ യാണ്. ഐ ഫോണും ബ്ളാക്ക് ബെറിയും
ഒപ്പം ആപ്പിള്‍ മാക്ക് ബുക്കും പുരുഷുവിനേയും സ്മാര്‍ട്ടാക്കുന്നു. അവധി ദിവസങ്ങളില്‍
ആ ഫ്ളാറ്റില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഭാത ക്കാഴ്ച കൂടി ഒന്നു പരിചയപ്പെടാം
. രേഷ്മയുടെ കൈപ്പുണ്യത്താല്‍ നോണ്‍സ്റ്റിക്ക് പോട്ടില്‍ വിരിയുന്ന ദോശാ ദലങ്ങളെ ചൂടാറും
മുമ്പ് നല്ല തക്കാളി ചട്ണി കൂട്ടി കഴിക്കുക
എന്നത് പുരുഷുവിന്റെയും കഴിപ്പിക്കുക എന്നത് രേഷ്മയുടേയും പതിവാണ്. പുരുഷു ലാപ്ടോപ്പില്‍
ഏതെങ്കിലും ഓണ്‍ലൈന്‍ പത്രവും ഫേസ് ബുക്കും പരതുന്നതിനിടയില്‍ രേഷ്മ ദോശ സപ്ളേ തുടങ്ങും .ഒരു ദോശ കഴിച്ചു തീരുന്ന
മുറക്ക് ദോശ മാവ് കൊണ്ട് ചട്ടിയില്‍ കവിത പോലെ
പുതിയൊരു ദോശ വിരിയിച്ചിട്ടുണ്ടാവും രേഷ്മ.
അത്രമാത്രം ടൈമിങ്ങാണ് രണ്ടു പേര്‍ക്കും ആ ആഹാര പ്രക്രിയയില്‍ .
പതിവു പോലെ മൂന്നാമത്തെ
ദോശ പാത്രത്തിലേക്കിടുമ്പോഴാണ് രേഷ്മ കണ്ടത് രണ്ടാമത്തെ ദോശ പാതിയേ കഴിച്ചിട്ടുള്ളു…. പുരുഷുവിന്റെ കണ്ണ് ലാപ്ടോപ്പില്‍ ഫേസ് ബുക്കില്‍
ഉടക്കിയിരിക്കയാണ്. ആരുടെ പ്രൊഫൈലിലാണു ഭര്‍ത്താവിന്റെ കണ്ണ്..? രേഷ്മ ഒന്നു പാളി നോക്കി. ഏ.. തന്റെ
തന്നെ പ്രൊഫൈല്‍ പേജാണല്ലോ അത്. ആകാംക്ഷ ഒന്നുകൂടി
ഉയര്‍ന്നു. ഫേസ് ബുക്കില്‍ നിന്നും കണ്ണ് മാറ്റാതെ പുരുഷു ചോദിച്ചു , രേഷ്മേ.. ആരാ ഈ അസ്കര്‍ ഷിഹാബ്..?.
എന്താണ് ചോദ്യം എന്നു മനസ്സിലായിട്ടും എന്തിനാണ്
ആ ചോദ്യം എന്നറിയാന്‍ രേഷ്മ തിരിച്ചു ചോദിച്ചു എന്താ ഏട്ടാ..?. ഒന്നുമല്ല നീ അപ് ലോഡ് ചെയ്യുന്ന എല്ലാഫോട്ടോയിലും
എല്ലാ കമന്റുകളിലും ആദ്യം വന്ന് ലൈക്ക് ചെയ്യുന്നത് അസ്കര്‍ ഷിഹാബാണ്. അതു കൊണ്ട് ചോദിച്ചതാ. അപ്പോഴാണ് രേഷ്മയും അത് തിരിച്ചറിഞ്ഞത്.
തുരു തുരാ ലൈക്കുകള്‍ പലതും അസ്കര്‍ ഷിഹാബിന്റെതാണ്. ചിലതില്‍ അവന് മാത്രമേ ലൈക്ക്
ഇട്ടിട്ടുള്ളൂ. വയലാര്‍ രവിയെ കളിയാക്കിയ പോസ്റ്റായാലും, എന്‍ഡോസള്‍ഫാന്‍ അപകടത്തെ കുറിച്ചുള്ള പോസ്റ്റായാലും, കൂട്ടുകാരി ഫസീലയുടെ പിറന്നാളിന് ആശംസ നേര്‍ന്നാലും, പുരുഷേട്ടന്റെ അച്ഛന്റെ ഓര്‍മ്മ ദിവസത്തിന്റെ പോസ്റ്റായാലും
, ഹരി ഓം ഷരണ്‍ ന്റെ ഭജന്‍ വീഡിയോ
ഷെയര്‍ ചെയ്താലും എന്തിന് ഇന്നലെ പാതിരാത്രിയില്‍ പ്രെഗ്നന്‍സി കെയര്‍ എന്ന ആരോഗ്യ
ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്തപ്പോള്‍ പോലും അസ്കര്‍ ഷിഹാബ് പുലര്‍ച്ചെ രണ്ടു മണിക്ക്
ലൈക് അടിച്ചിട്ടുണ്ട്. രേഷ്മ ഉത്തരം പറയാന്‍ പറ്റാതെ ഒന്നു പതറിപ്പോയോ..? അത് ഏട്ടാ ഞങ്ങടെ
ഫ്രന്‍സ് ഗ്രൂപ്പില്ലെ "കിഞ്ചന വര്‍ത്താനം " അതിലെ എന്റെ ഫ്രന്റ് ജീനയുടെ
ഫ്രന്റാണ് അസ്കര്‍ ഷിഹാബ്. ദുബായില്‍ ജോലിചെയ്യുന്നു എന്നു മാത്രമേ അറിയൂ. ഗ്രൂപ്പില്‍
സ്ഥിരമായി കാണാറുണ്ട്. ഇടക്കു ചാറ്റും ഉണ്ടാവാറുണ്ട്. അല്ലാതെ....
ഉം...പുരുഷു ഒന്നു അമര്‍ത്തിമൂളി...
പതിവിനു വിപരീതമായി രേഷ്മ വിരിയിച്ച മൂന്നാമത്തെ ദോശയെ അനാഥനാക്കി പുരുഷു കൈ കഴുകാന്‍ എഴുന്നേറ്റു.
ഉം...പുരുഷു ഒന്നു അമര്‍ത്തിമൂളി...
പതിവിനു വിപരീതമായി രേഷ്മ വിരിയിച്ച മൂന്നാമത്തെ ദോശയെ അനാഥനാക്കി പുരുഷു കൈ കഴുകാന്‍ എഴുന്നേറ്റു.
-റഫീക്ക് വടക്കാഞ്ചേരി-
4 comments:
ഒന്നുമല്ല നീ അപ് ലോഡ് ചെയ്യുന്ന എല്ലാഫോട്ടോയിലും എല്ലാ കമന്റുകളിലും ആദ്യം വന്ന് ലൈക്ക് ചെയ്യുന്നത് അസ്കര്‍ ഷിഹാബാണ്. അതു കൊണ്ട് ചോദിച്ചതാ.
ഹഹഹ
ഇനിയിപ്പോ ഒരു ലൈക്കടിക്കാനും മടിക്കും
വെര്‍തെ എന്തിനാ കലഹമുണ്ടാക്കുന്നത്
രസകരം
ചിരിചു പോയി
Post a Comment