ന്യൂ ജനറേഷന്‍ പ്രാര്‍ത്ഥനകള്‍

 

എല്‍ .പി സ്കൂളിലേക്ക് പോകാന്‍ ബാഗുമെടുത്ത് നില്‍ ക്കുന്ന
മോളുടെ മുടി പിന്നിയിട്ട് ചന്തം നോക്കി അമ്മ.
കവിളില്‍ നറുമുത്തം നല്‍ കി പ്രാര്‍ ത്ഥിച്ചു
ദൈവമേ..
5 വയസ്സുകാരിയെ പീഡിപ്പിച്ച് ജഡം പൊന്തക്കാട്ടില്‍ എന്ന വാര്‍ ത്ത എന്നെ കേള്‍ പ്പിക്കരുതേ….

പുന്നാര മോന്‍ , സ്കൂള്‍ ബസ് എന്നെഴുതിയ മിനിവാനില്‍ കയറി ഇരുന്നപ്പോള്‍ അമ്മ പ്രാര്‍ ത്ഥിച്ചു

ദൈവമേ..
സ്കൂള്‍ കുട്ടികളുമായി പോയ വാന്‍ പാര്‍വതീപുത്തനാറിലേക്ക് മറിഞ്ഞു വീണു എന്ന ഫ്ളാഷ് ന്യൂസ് കാണാന്‍ ഇടവരുത്തരുതേ..

ബ്ളൂടൂത്ത് വഴി മൊബൈലില്‍ പറന്നിറങ്ങിയ “തൃശ്ശൂര്‍ കോളേജ് സ്റ്റുഡന്റ് ഹോട്ട് ന്യൂ ക്ളിപ്പ് “ എന്ന 


3 മിനിട്ട് മൂവി ഓപണ്‍ ചെയ്യുന്ന നേരം പൊടിമീശക്കാരന്‍ പ്രാര്‍ ത്ഥിച്ചു

ദൈവമേ..എന്റെ പെങ്ങളുടേതാവരുതേ..

നാലുമണി നേരം ,..വീടണയാന്‍ ബസ്സില്‍ കയറി ഇരുന്നപ്പോ ..ചൂടുള്ള വാര്‍ ത്തയുമായി 


സായാഹ്നപത്രം മടിയില്‍ വീണു. തലക്കെട്ടില്‍ കണ്ണുടക്കി..ക്വൊട്ടേഷന്‍ സം ഘം പോലീസ് 

വലയില്‍ ..അവള്‍ പ്രാര്‍ ത്ഥിച്ചു..

ദൈവമേ എന്റെ ആങ്ങള ഉണ്ടാവരുതേ....

-rafeek wadakanchery-

4 comments:

ajith said...

പ്രാര്‍ത്ഥനയേയുള്ളു രക്ഷ!

TOMS KONUMADAM said...

ഇന്നിൻറെ ലോകമാണ് ഇത്. എഴുത്ത് നന്നായി

ismu panavally,9061777883 said...

eni engine onn vayikkan edavaruttaruday,,,

ASEES EESSA said...

ഇ അവതരണം കൊള്ളാം ,,,,,,,,,,,,,,,,,,,,,,,,,,,ആശംസകളോടെ ...ഈസ