പാസ്സ് വേഡ് (മിനിക്കഥ)ആദ്യരാത്രി.
ആദ്യ ആലിംഗനത്തിന്റെ ശക്തിയില്‍ കട്ടിലും  കട്ടിലിനോട് ചേര്‍ത്തി ഇട്ടിരുന്ന മേശയും ഒന്നിളകി.  ഒപ്പം മേശമേല്‍ വച്ചിരുന്ന ഗ്ളാസ്സിലെ പാലും . ഇത്തിരി നാണത്തോടെ നിമ്മി പറഞ്ഞു, പാല്‍ കുടിച്ചില്ല!. ഷിബു ചെറു പുഞ്ചിരിയോടെ പാതിപാല്‍ കുടിച്ച് ബാക്കി നിമ്മി ക്ക് നേരെ നീട്ടി. അവളും ആ മധുരം നുണഞ്ഞിറക്കി. ഷിബു പറഞ്ഞു "ഇതു പോലെ ജീവിതത്തില്‍ നമ്മള്‍ എല്ലാം  ഷെയര്‍ ചെയ്യണം .എനിക്കും നിനക്കും ഇടയില്‍ ഒരു മുടിനാരിന്റെ മറപോലും ഉണ്ടാകരുത്". അതെയെന്ന അര്‍ത്ഥത്തില്‍ നിമ്മി തലയാട്ടി. "ഉദാഹരണത്തിന്, നിന്റെ ഫേ സ് ബുക്ക് തുറന്നു എനിക്കു നോക്കാം എന്റെ ഫേസ്ബുക്ക് നിനക്കും, അങ്ങനെ ആവണം നമ്മുടെ ബന്ധം" . ശരിയാണെന്ന അര്‍ ത്ഥത്തില്‍ നിമ്മി വീണ്ടും തലയാട്ടി.":എന്റെ ഫേസ്ബുക്കിന്റെ  പാസ്സ് വേഡ്  xxxxxx  ഇതാണ്. ഷിബു വെളിപ്പെടുത്തി.  ഇനി  പാസ്സ് വേഡ്  വെളിപ്പെടുത്തേണ്ടത് നിമ്മിയാണ്. ലൈഫില്‍ ആദ്യമായി അവള്‍ക്ക്  പാലിനു കയ്പ് അനുഭവപ്പെട്ടു. വിറയാര്‍ ന്ന ചുണ്ടോടെ നിമ്മി പറഞ്ഞു എന്റെ ഫേസ്ബുക്ക്  പാസ്സ് വേഡ്  xxxxxx     ഇതാണ്. മുറിയിലെ ലാംമ്പ് കണ്ണടച്ചു.

രാവിലെ തന്നെ ഷിബു കൂട്ടുകാരന്റെ വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞു ഒരു ഇന്റര്‍ നെറ്റ് കഫേയിലേക്കു പോയി. നിമ്മി  ലാപ്ടോപ്പ്  എടുത്ത് അവന്റെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു. കൊടിയിറങ്ങിയ ഉല്‍സവപ്പറമ്പ് പോലെ ശൂന്യമായിരുന്നു അത്. വീണുകിടക്കുന്ന കുറേ വര്‍ണ്ണക്കടലാസുകളും ,കുപ്പിവളപ്പൊട്ടുകളും മാത്രം . ഇതേ സമയം  ഇന്റര്‍ നെറ്റ് കഫേയിലെ കുടുസ്സു കാബിനിലിരുന്ന് ഷിബു നിമ്മിയുടെ ജീവിതം വായിക്കാന്‍ ഫേസ്ബുക്ക് മലര്‍ ത്തിവച്ചു. അടിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ നിലം പോലെ തോന്നിച്ചു അത്. ഫ്രന്റ്സ് ലിസ്റ്റില്‍ കുറച്ചു കുടുംബക്കാരും ,വീടിന്റെ അടുത്തുള്ള രണ്ട് പെണ്‍ കുട്ടികളും  മാത്രം . ഷിബുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ ചിരി പരന്നു.
നിമ്മി  തൂണില്‍ ചാരി ഇരുന്നു കൊണ്ട്, ഒരു ദീര്‍ഘ നിശ്വാസത്തോടെ  കല്ല്യാണം ഉറപ്പിച്ചപ്പോള്‍ ഗീത ചേച്ചി പറഞ്ഞത് നന്ദിപൂര്‍വ്വം  ഓര്‍ക്കുകയായിരുന്നു.
"മോളെ രണ്ട് ഫേസ്ബുക്ക് അക്കൌണ്ട് വേണം .പുതിയ കാലത്തെ പിള്ളാരാ അവന്‍ നിന്റെ അക്കൌണ്ടിലൊക്കെ കേറിനോക്കും അപ്പോ, അവനു വേണ്ടി ഒരെണ്ണം ഉണ്ടാക്കിയിട്ടേക്ക്."

​ഷിബു വീട്ടിലേക്കു വരുന്ന വഴി  കണ്ണനോട് മൊബൈലില്‍ വിളിച്ച് സം സാരിക്കുകയായിരുന്നു." അളിയാ നിന്റെ ഐഡിയാ ഏറ്റടാ. ഞാന്‍ എന്റെ അക്കൌണ്ടിലെ സകല അവളുമാരെയും  ,പിന്നെ മുഴുവന്‍ ചാറ്റും  ഡെലീറ്റ് ചെയ്ത ശേഷം പാസ്സ് വേഡ് അവള്‍ ക്കു കൊടുത്തു മോനെ. പിന്നെ ഞാന്‍ നോക്കുമ്പോള്‍  അവളുടേ ഫേസ്ബുക്കുണ്ടല്ലോ പത്തരമാറ്റാടാ പത്തരമാറ്റ്. ഷിബു  മനസ്സു കൊണ്ട് നൂറ് ലൈക്ക് അപ്പോള്‍ തന്നെ  നിമ്മിക്ക് കൊടുത്തു കഴിഞ്ഞിരുന്നു.
-റഫീക്ക് വടക്കാഞ്ചേരി-

8 comments:

Rafeek Wadakanchery said...

ഷിബു വീട്ടിലേക്കു വരുന്ന വഴി കണ്ണനോട് മൊബൈലില്‍ വിളിച്ച് സം സാരിക്കുകയായിരുന്നു." അളിയാ നിന്റെ ഐഡിയാ ഏറ്റടാ. ഞാന്‍ എന്റെ അക്കൌണ്ടിലെ സകല അവളുമാരെയും ,പിന്നെ മുഴുവന്‍ ചാറ്റും ഡെലീറ്റ് ചെയ്ത ശേഷം പാസ്സ് വേഡ് അവള്‍ ക്കു കൊടുത്തു മോനെ. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അവളുടേ ഫേസ്ബുക്കുണ്ടല്ലോ പത്തരമാറ്റാടാ പത്തരമാറ്റ്. ഷിബു മനസ്സു കൊണ്ട് നൂറ് ലൈക്ക് അപ്പോള്‍ തന്നെ നിമ്മിക്ക് കൊടുത്തു കഴിഞ്ഞിരുന്നു

Naushu said...

കൊള്ളാം.... :)

Nidheesh Krishnan said...

നന്നായി എഴുതി

sumesh vasu said...

വാട്ട് ആൻ ഐഡിയ സർജീ..

പിന്നെ, ഇതിപ്പോ കോമൺ ആണു. എഴുത്ത് നന്നായി

ajith said...

ഹഹഹ
ഇപ്പോ വന്‍കിട കോര്‍പ്പറേറ്റുകള്‍ വരെ ഫേസ് ബുക്കിലെ അക്കോഉണ്ട് നോക്കീട്ടാണ് അപ്പോയിന്റ് ചെയ്യുന്നതത്രെ.

Roshan PM said...

നന്നായിട്ടുണ്ട് റഫീക്ക്‌
എനിക്ക് തോന്നുന്നത് ഈ കഥക്ക് റഫീക്കിന് കിട്ടിയതിലും എത്രയോ അധികം പ്രോത്സാഹനം ഇതടിച്ചു മാറ്റി സ്വന്തമാക്കിയ പലര്‍ക്കും കിട്ടി കാണും. :)

razakedavanakad@gmail.com said...

നന്നായിട്ടുണ്ട്

ismu panavally,9061777883 said...

supper
nannayittund.