ശഹാന ഒരു രാഗമാണ്

മൈലാഞ്ചി ഇട്ട കൈ കളെ കുറിച്ച്ചിന്തിക്കുമ്പോഴെല്ലാം മന്‍ സൂറിന് ഷഹാനയെ ഓര്‍ മ്മ വരും . മന്‍ സൂര്‍ എന്ന്കാണുമ്പോഴും ചുവന്നവള്ളിപ്പടര്‍ പ്പുകള്‍ കൈതണ്ടയിലൂടെ  ചുരിദാറിന്റെ കൈക്കുള്ളിലേക്ക് കയറിപ്പോയി കിടക്കുന്നുണ്ടാവും . മൈലാഞ്ചി പൂക്കളം ​തീര്‍ ക്കുന്ന തുടുത്ത കൈകളായിരുന്നു ഷെഹാനയ്ക്ക്.
വരികളെഴുതി ഈണമിട്ട ആദ്യ മാപ്പിളപ്പാട്ട് ആല്‍ ബത്തിനു മന്‍സൂര്‍ പേരിട്ടത് തന്നെ ശഹാന എന്നാണ്. അതെന്താ അങ്ങനെ ഒരു പേര്, എന്നു ചോദിച്ചവരോട് ശഹാന ഒരു രാഗത്തിന്റെ പേരാണു എന്നു പറഞ്ഞ് അവന്‍ ഒഴിഞ്ഞു മാറി.
"മൈലാഞ്ചി കൈപിടിക്കാന്‍
മണിയറയില്‍ നിന്നെ കാണാന്‍ ,
ഷഹനാ ഞാന്‍ കാത്തിരുന്നില്ലേ.."
എന്നുതുടങ്ങുന്നപാട്ട്മന്‍ സൂറിന്റെശബ്ദത്തില്‍ സിഡിയില്‍  ആയപ്പോള്‍ ആദ്യം ആ പാട്ട് കേള്‍ ക്കേണ്ട ആള്‍ ഷെഹാന തന്നെയെന്നു മന്‍ സൂര്‍ ഉറപ്പിച്ചു.
പുതിയ ഒരു ഡിസൈന്‍ കയ്യില്‍ വരച്ച് ചേര്‍ ക്കുമ്പോഴാണ്, ഷഹാനയ്ക്ക് ഈ പാട്ട് കൂട്ടുകാരി  കേള്‍ പ്പിക്കുന്നത്. പ്രണയത്തിന്റെ മൈലാഞ്ചിച്ചോപ്പ് കവിളില്‍ പരന്നത് ഷഹാന പെട്ടന്നു തന്നെ ഒളിപ്പിച്ചു.
ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ സന്ദര്‍ ഭത്തിലും തന്നെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന വാപ്പച്ചിയെ ഓര്‍ മ്മവന്നു ഷഹാനയ്ക്ക്.വാപ്പച്ചിയുടെആസ്നേഹം അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണു ആദ്യം  തിരിച്ചറിഞ്ഞത്. ഈ വീടിരിക്കുന്ന സ്ഥലം നോക്കാന്‍ വന്നപ്പോ വാപ്പച്ചി ആദ്യം പറഞ്ഞത്
"ന്റെ മോള്‍ ക്ക് ഇഷ്ടായ വാപ്പച്ചീ ഇതു വാങ്ങും "
 വീടു പണിയാന്‍ പ്ളാന്‍ കൊണ്ടു വന്നപ്പോ ന്റെ ഷഹനാക്ക് പഠിക്കാന്‍  ഏതു ഭാഗത്താ മുറി..?
കാറു വാങ്ങാന്‍ പോയപ്പോ ന്റെ ഷഹനാക്ക് ദാ..ആ മൈലാഞ്ചി ചോപ്പ് കളറാ ഇഷ്ടം “ എന്നു പറഞ്ഞ് ആ കാറും വാങ്ങി വീട്ടിലെത്തിയ വാപ്പച്ചി.. ഇല്ല ഇവരെയൊന്നും സങ്കടപ്പെടുത്തീട്ട് ആരോടും ഒരു സ്നേഹവും തനിക്കില്ല . സീഡിയിലെ പാട്ടു തീര്‍ ന്നു. അനുസരണയോടെ സീഡി പുറത്ത് വന്നു.

ഷെഹാനയെ പെണ്ണ്കാണാന്‍ ആദ്യമായ് വന്നത് സിറാജായിരുന്നു. വെള്ളി അലുക്കുകള്‍ പിടിപ്പിച്ച മഞ്ഞ നിറമുള്ള ഷാള്‍  തലയില്‍ നിന്നും ഊര്‍ ന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍  അതു ശരിയാക്കാന്‍ കയ്യുയര്‍ ത്തി ഷഹാന. അപ്പോഴാണ് ,സിറാജ് അതു കണ്ടത് അറിയപ്പെടാത്ത ഭാഷയില്‍ എഴുതിയ പ്രണയ കവിത പോലെ കയ്യില്‍ മൈലാഞ്ചി കൊണ്ട് തീര്‍ ത്ത ചിത്രപ്പണികള്‍ …..    മൂന്ന് മാസങ്ങള്‍ ക്കുള്ളില്‍  സിറാജിന്റെ സ്വന്തമായി ഷഹാന.
ഷെഹാനാ ..നീ എന്താ ആലോചിക്കുന്നത് ? ഇഷ്ടായില്ലേ..ഈ സ്ഥലം .. യു.എ.ഇ യി ല്‍ വന്ന നാളുമുതല്‍ ഓര്‍ ക്കുന്നതാ നിന്നേം കൊണ്ട് ഇങ്ങനെ ആളൊഴിഞ്ഞ മരുഭൂമിയില്‍  തണുപ്പത്ത് തീ കാഞ്ഞ് ഇരിക്കണം ​എന്ന്..അതിനു കല്ല്യാണം കഴിഞ്ഞ് ..ദാ..  ഒന്നാം വാര്‍ ഷികം ആഘോഷിക്കണവരെ കാത്തിരിക്കേണ്ടി വന്നു..സിറാജ് ഷെഹാനയുടെ മൈലാഞ്ചിച്ചോപ്പുള്ള കയ്യില്‍  ഉമ്മവച്ചു. നിനക്കൊരു കാര്യം ​കേക്കണോ?  പണ്ട് ഞങ്ങള്‍ കൂട്ടുകാരെല്ലം ചേര്‍ ന്ന് ഒരു ആല്‍ ബം പുറത്തിറക്കിയിരുന്നു.
അതിലൊരു പാട്ടുണ്ടായിരുന്നു,   പുതിയ ഒരാളാ പാടിയിരുന്നത് അതു കൊണ്ട് അന്നത് സീഡീയില്‍ ഉള്‍ പ്പെടുത്തിയില്ല.
ഇപ്പോ തോന്നുന്നു അന്നേ എന്നോട് നിന്നെ കുറിച്ചു പറയുകയായിരുന്നു ഈ പാട്ട് എന്ന്.  ശരിക്കും    ഒരു സര്‍ പ്രൈസ്..സിറാജ് കാര്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു .പാട്ട് പുറത്തേക്ക് ഒഴുകി..
"മൈലാഞ്ചി കൈപിടിക്കാന്‍
മണിയറയില്‍ നിന്നെ കാണാന്‍ ,
ഷഹനാ ഞാന്‍ കാത്തിരുന്നില്ലേ.."

എനിക്കു വേണ്ടി ആരോ എഴുതിയപോലെ തോന്നി കേട്ടപ്പോ..സിറാജ് ഷഹാനയെ അമര്‍ ത്തി പുണരുന്നതിനിടെ ആരോടെന്നില്ലാതെ പറഞ്ഞു. ഷഹാനയുടെ കണ്ണു നിറഞ്ഞു..

6 comments:

Rafeek Wadakanchery said...

മൈലാഞ്ചി ഇട്ട കൈ കളെ കുറിച്ച്ചിന്തിക്കുമ്പോഴെല്ലാം മന്‍ സൂറിന് ഷഹാനയെ ഓര്‍ മ്മ വരും . മന്‍ സൂര്‍ എന്ന്കാണുമ്പോഴും ചുവന്നവള്ളിപ്പടര്‍ പ്പുകള്‍ കൈതണ്ടയിലൂടെ ചുരിദാറിന്റെ കൈക്കുള്ളിലേക്ക് കയറിപ്പോയി കിടക്കുന്നുണ്ടാവും . മൈലാഞ്ചി പൂക്കളം ​തീര്‍ ക്കുന്ന തുടുത്ത കൈകളായിരുന്നു ഷെഹാനയ്ക്ക്.

ASEES EESSA said...

നന്നായിരിക്കുന്നു ഇ മൈലാഞ്ചി വരകൾ..................... ആശംസകളോടെ,,,,, ഈസ

ബൈജു മണിയങ്കാല said...

കഥയെക്കാൾ മൊഞ്ചു കഥ പറഞ്ഞ ശൈലിയിലാണ് മൈലാഞ്ചി ഒരു സി ഡി പ്ലയെർ പോലെ അനുസരണ ഇല്ലാതെയും ചിലപ്പോൾ പ്രതീക്ഷിക്കാതെയും കഥയിലേക്ക്‌ ഒഴുകി വരുന്നുണ്ട് മൻസൂറിന്റെ മുഖ്ശ്ചായ ഉള്ള ഒരു പാട് കാമുകൻമാരുടെ കണ്ണീരിന്റെ ചിത്രം വരക്കുന്നുണ്ടത്

ajith said...

ഭംഗിയായിട്ടുണ്ട്

അനാമിക പറയുന്നത് said...

അതേ.........ശഹാന ഒരു രാഗമാണ്

Rafeek Wadakanchery said...

ASEES EESSA,ബൈജു മണിയങ്കാല,AJITH,ANAMIKA..THANKS