2 പെണ്ണും 3 ആണും



(ഈ കഥയിലെ സ്ഥലനാമങ്ങളും കഥാപാത്രങ്ങളുടെ പേരുകളും യഥാര്‍ത്ഥമല്ല)

എഴുതാതെ ഇരുന്നപ്പോഴൊക്കെ ത്തന്നെയും നിര്‍ബന്ധിച്ചെഴുതിക്കുന്ന എന്തോഒരു ശക്തി കാമ്പസില്‍ ഇപ്പോഴും ഉണ്ട്. ഒറ്റക്കാവുമ്പോള്‍ ഓര്‍മ്മകളുടെ മഞ്ഞമരങ്ങളെ പോലും കടപുഴക്കുന്ന ഒരു ന്യൂനമര്‍ദ്ദം രൂപം കൊണ്ട് കൊടുംങ്കാറ്റായി ആഞ്ഞടിക്കുന്നു. അലറിക്കരഞ്ഞു കൊണ്ട് ഇലകള്‍ ദൂരേക്ക് ഞെട്ടറ്റ് തെറിച്ചു വീഴുന്നു.
ഇപ്പോള്‍ ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ്.
പോരുന്നോഎന്റെ ഗ്രാമത്തിലേക്ക് എന്നു പുറകുവശത്തും ചിരിയില്‍ ചില്ലറ ഒതുക്കല്ലേ എന്നു അകത്തും എഴുതിവച്ചിട്ടു ആ ഓട്ടോറിക്ഷയില്‍ എന്നോടൊപ്പം വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു പോലീസ് കാരനുമുണ്ട്. ചാഞ്ഞും, ചരിഞ്ഞും, ഓവര്‍ട്ടേക്ക് ചെയ്തും, ത്രിശ്ശൂരില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന ബസ്സുകള്‍ക്ക് വഴിമാറിക്കൊടുത്തും ഞങ്ങളുടെ യാത്ര മുളങ്കുന്നത്തുകാവു മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു യുവാവിനെ തിരിച്ചറിയുന്നതിനു വേണ്ടിയാണ്. കേച്ചേരിക്കടുത്ത ഒരു ഗ്രാമത്തിലെ ഇടവഴികളിലൊന്നില്‍ ഇടതുകയ്യിലെ ഞരമ്പ് മുറിച്ച് ചോരവാര്‍ന്ന് കിടക്കുന്ന ആ യുവാവിനെ പോലീസ് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു. അയാളെ തിരിച്ചറിയുന്നതിനു സഹായകമായി പോക്കറ്റില്‍ ഒരു കത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഇന്‍ലെന്റില്‍ എനിക്ക് എഴുതിയ കത്താണ്. അജ്ഞാത സുഹ്രുത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നെഞ്ചോടൊട്ടിച്ചേര്‍ന്ന് കുറേനാള് കിടന്നതു കൊണ്ട് പരന്നു തുടങ്ങിയെങ്കിലും നീലമഷികൊണ്ട് എഴുതിയ എന്റെ പേരും വീട്ടഡ്രസ്സും വായിച്ചെടുക്കാന്‍ ഇപ്പോഴും പറ്റും.
“പ്രിയ റഫീക്കിന് .............................................
എന്നു തുടങ്ങുന്ന ആ കത്ത് ................................................................................
സ്നേഹപൂര്‍വ്വം ദേവിക.
എന്നെഴുതിയാണ് അവസാനിക്കുന്നത്.
ആകാശത്തെ തൊട്ടുരുമ്മുന്ന കരിമ്പനക്കൂട്ടങ്ങള്‍ ഉള്ള ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നും ഈ ക്യാമ്പസില്‍ എത്തുകയും,കോളേജിനടുത്തുള്ള ആശ്രമം വക ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയും ചെയ്ത ദേവിക എന്ന പെണ്‍കുട്ടി അവധിക്കു നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ വിശേഷങ്ങളെഴുതി അയച്ച ഒരു സാധാരണ എഴുത്ത്.അതൊരിക്കലും ഒരു പ്രണയലേഖനം ആയിരുന്നില്ല. ഇപ്പോഴിതാ നാലായി മടക്കി, മടക്കുകളില്‍ പഴമയുടെ മഞ്ഞ കയറിയ സൌഹ്രുദത്തിന്റെ കളിമണ്‍ ഗന്ധമുള്ള ഈ കത്ത് അജ്ഞാതനായ യുവാവിന്റെ പോക്കറ്റിലെത്തിയിരിക്കുന്നു. മറവിയുടെ സൌരയൂഥത്തിലെ പ്ലൂട്ടോ ആയികരുതി പുറത്താക്കിയ ദേവിക വീണ്ടും ഓര്‍മ്മകളില്‍ സൂര്യനായി കത്തിത്തുടങ്ങുന്നു.
എത്ര പറഞ്ഞാലും തീരാത്ത വിശേഷപ്പെരുമഴയായി നിറഞ്ഞുനിന്ന ദേവിക ക്ലാസ്സില്‍ എല്ലാവരുമായും കൂട്ടായിരുന്നു. തന്നെക്കാള്‍ സീനിയറായ മറ്റു മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പം ഹോസ്റ്റല്‍ ജീവിതം അടിച്ചുപൊളിച്ചു ആഘോഷിക്കുന്നതിന്റെ എല്ലാ ത്രില്ലും ദേവികയുടെ വാക്കുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തിന് പുതിയ അര്‍ത്ഥം കൈവന്നതും നല്ല കുറേ കൂട്ടുകാരെ കിട്ടിയതും ഈ ക്യാമ്പസില്‍ വന്നതിനു ശേഷമാണെന്ന് ദേവിക എത്രയോതവണ പറഞ്ഞിട്ടുമുണ്ട്. ദേവിക ഒരു റോള്‍ മോഡലായെടുത്തത് ഒപ്പം താമസിക്കുന്ന ഡിഗ്രീ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ സിന്ധു വിനെ യാണ്. നല്ല നല്ല കവിതകളെകുറിച്ച് അറിയാമായിരുന്ന സിന്ധു വലിയ ഒരു ഇല്ലത്തെ നമ്പൂതിരി പെണ്‍കുട്ടിയാണെന്ന അറിവും എനിക്കു കിട്ടിയത് ദേവിക വഴിയാണ്. യാഥാസ്ഥിതിക സമ്പ്രദായങ്ങളും ചിട്ടകളും മുറുകെപിടിച്ചു ജീവിക്കുന്ന സിന്ധു കോളേജ് കാന്റീനില്‍ നിന്നു ചായയോ മറ്റു ഭക്ഷണ സാധങ്ങളോ കഴിക്കില്ല, ശുദ്ധിയുള്ള ഭോജ്യങ്ങള്‍ മാത്രെ മതാനുഷ്ഠാനപ്രകാരം ആ കുട്ടികഴിക്കുള്ളൂ എന്നൊക്കെ ആശ്ചര്യത്തോടെ അതിലേറെ കൌതുകത്തോടെ എന്നോടു പറയുന്ന ദേവിക യെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരിക്കല്‍ ദേവിക സിന്ധുവുമായി ചെറുതായൊന്ന് പിണങ്ങി .കാരണം അന്വേഷിച്ചപ്പോള്‍ ഒരു പ്രീഡിഗ്രിക്കാരന് പരിഹരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഒരുദിവസം ദേവികയെ കാണാന്‍ ഒരു പയ്യന്‍ ഹോസ്റ്റലില്‍ വന്നു. കുഞ്ഞുനാളില്‍ ദേവികയുടെ കളിക്കൂട്ടുകാരനും ,ജിജ്ഞാസയുടെ നാളുകളില്‍ അവന്‍ പ്രിയപ്പെട്ടവനുമായിരുന്നു. മംഗലാപുരത്ത് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആ പയ്യന് ദേവികയെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാ‍ന്‍ ആഗ്രഹവുമുണ്ട്. അഹമ്മദ് സാദത്ത് എന്നുപേരായ ആ പയ്യനെ വിവാഹം കഴിക്കരുത് എന്ന് ദേവികയോട് സിന്ധു ശക്തിയുക്തം ഉപദേശിച്ചു. ജാതിയും മതവും ഒന്നാമത്തെ പ്രശ്നം മറ്റൊന്ന് ഇത്രയും കാലം പൊന്നുപോലെ നോക്കിയ അഛനെ ,അമ്മയെ, ചേട്ടനെയൊക്കെ വിട്ടു ദേവികക്ക് എങ്ങനെ പോകാന്‍ പറ്റും എന്നതുമായിരുന്നു സിന്ധു ഉയര്‍ത്തിയ വലിയ ചോദ്യങ്ങള്‍. രണ്ടാഴ്ചയോളം ദേവികയെ കുഴക്കിയതും സിന്ധു എന്ന റൂം മെയ്റ്റിന്റെ ഈ ഇടപെടലായിരുന്നു. സിന്ധുവിന്റെ ഉപദേശപ്രകാരം ദേവിക ആ ബന്ധം വേണ്ടെന്നു വച്ചു. കരച്ചിലൊതുക്കാന്‍ പാടുപെട്ട് ഡോക്ടര്‍ അഹമ്മദ് സാദത്ത് കൂട്ടുകാരന്റെ ബൈക്കിനു പുറകിലിരുന്നു യാത്രയാകുമ്പോള്‍ സാക്ഷികളായി ഞാനും സിന്ധുവും നിറകണ്ണുകളോടെ ദേവികയും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ പഠനം കഴിഞ്ഞാല്‍ സ്വന്തം പേരിനുമുന്നില്‍ ഡോക്ടര്‍ എന്ന് ചേര്‍ത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുമായിരുന്ന അഹമ്മദ് സാദത്തിനെ ദേവിക മറക്കാന്‍ തയ്യാറായി എന്നത് എനിക്കു ഇന്നും ഞെട്ടലോടെ മാത്രമെ ചിന്തിക്കാന്‍ പറ്റൂ. അത്രമാത്രം സിന്ധു എന്ന കൂട്ടുകാരി ദേവികയെ സ്വാധീനിച്ചിരുന്നു. അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടേയും പേരില്‍ വല്ലാത്ത ഒരു പശ്ചാത്തലം ദേവികയില്‍ സിന്ധു ഉണ്ടാക്കിയെടുത്തിരുന്നു. അത് സിന്ധുവിനോടുള്ള ഭയവും ബഹുമാനവും എന്റെയും വര്‍ദ്ധിപ്പിച്ചു. ഈ സംഭവത്തിനു ശേഷമുള്ള ഒരു അവധിക്കാലത്താണ് ദേവിക എനിക്കു കത്തയച്ചിട്ടുള്ളത്. പടിയിറങ്ങിയ ഡോക്ടര്‍ അഹമ്മദ് സാദത്ത് ദേവികയുടെ മനസ്സില്‍ ഇല്ലെന്നു കാണിക്കാനും കൂടിയുള്ളതാണ് ഈ കത്ത്. ആ കത്താണ് ഒരു തിരിച്ചറിയല്‍ പരേഡിന്റെ രൂപത്തില്‍ മുന്നിലെത്തിയത്.

ഓട്ടോറിക്ഷ മെഡിക്കല്‍ കോളേജിലെ ഒരു മൂലയില്‍ കിതച്ചു നിന്നു. പുതിയ അതിഥി ആക്സിഡന്റ് കേസാണോ അതോ വെട്ടും കുത്തുമാണോ എന്നറിയാന്‍ ആശുപത്രി പരിസരത്തുള്ളവര്‍ ഓട്ടോറിക്ഷയിലേക്കു എത്തിനോക്കി. ഒരു പോലീസുകാരനൊപ്പം അവിടെയിറങ്ങിയ എന്നെ കണ്ട് ചിലരെങ്കിലും കരുതീട്ടുണ്ടാവും ഇതു അതിലും വലിയ എന്തോ ഒന്നാണെന്ന്. മരുന്നുകളുടെ മണം നിറഞ്ഞുനില്‍ക്കുന്ന വരാന്തകളിലൂടെ പോലീസു കാരനൊപ്പം നടന്നു ചെന്ന് ആ യുവാവിന്റെ ബെഡ്ഡിനടുത്തെത്തി. പച്ച റെക്സിന്‍ കൊണ്ടുള്ള ബെഡ്ഡില്‍ കിടക്കുന്ന ആളെ ഒറ്റനോട്ടത്തില്‍ തന്നെ പിടികിട്ടി. ക്ലാസ്സില്‍ മൂന്നാമത്തെ ബഞ്ചില്‍ ഇരുന്നിരുന്ന രാജേഷ്. കുറ്റിത്തലമുടിയും വെട്ടിയൊതുക്കാന്‍ മറക്കുന്ന താടിയും മീശയും ഉള്ള രാജേഷിനെ ഞാന്‍ എങ്ങനെ മറക്കാന്‍. അവധി ദിവസങ്ങളില്‍ വാര്‍പ്പു പണിക്കും,കരിങ്കല്‍പ്പണിക്കും പോയി കുടുംബം നോക്കാന്‍ ഉത്സാഹം കാണിച്ചിരുന്ന രാജേഷിനെ പഠിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ പലപ്പോഴുംസഹായിച്ചിട്ടുണ്ട്. രാജേഷിനെ കുറിച്ചുള്ള പോലീസു കാരുടെ ചോദ്യങ്ങള്‍ക്ക് യാന്ത്രികമായി ഉത്തരം പറയുമ്പോഴും മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.ദേവിക എഴുതിയ കത്തുമായി ഇത്രയും കാലം ഇവന്‍ എന്തു ചെയ്യുകയായിരുന്നു..???
അവന്റെ കൈത്തണ്ടയിലേക്കു മാത്രമായി ഒറ്റിവീണു കൊണ്ടിരുന്ന ഗ്ലൂക്കോസ് തീരാറായിരിക്കുന്നു.
ഒരു ഞരക്കം...
കണ്ണുകള്‍ തുറക്കാനുള്ള ഒരു ശ്രമം..?
രാജേഷ്...ഞാന്‍ വിളിച്ചു നോക്കി.
ഏറെ പ്രയാസപ്പെട്ട് കണ്ണുകള്‍ തുറന്നു.
എടാ..ഇതു ഞാനാണ് നിന്റെ യൊപ്പം പഠിച്ചിരുന്ന......ഞാന്‍ പേരു പറഞ്ഞു
അവന് എന്നെ മനസ്സിലായെന്നു തോന്നുന്നു. എന്തോ പരതിക്കൊണ്ട് വലതു കൈ അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലേക്കു കൊണ്ടുപോയി. ഞാന്‍ എന്റെ കയ്യിലുണ്ടായിരുന്ന ദേവികയുടെ എഴുത്ത് കാണിച്ചു. അതിനു വേണ്ടി അവന്‍ കൈ നീട്ടി. അടുത്തു നിന്നിരുന്ന പോലീസുകാരന്‍ ആ കത്ത് കൊടുക്കേണ്ട എന്നും പറഞ്ഞ് എന്റെ പക്കല്‍ നിന്നും വാങ്ങി വച്ചു. ഇനിയിപ്പോള്‍ ഈ കേസ് എങ്ങനെ യെങ്കിലും ഒന്നൊതുക്കിത്തീര്‍ക്കണം. അറിയാവുന്ന രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പോലീസ് ഇടപെടല്‍ അവസാനിപ്പിച്ച് തല്‍ക്കാലം രാജേഷിനെ അവിടെ അഡ്മിറ്റ് ചെയ്തു. അല്പസമയത്തിനു ശേഷം രാജേഷിന്റെ അമ്മയും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.മകനെ കാണാന്‍ പരിഭ്രമത്തോടെ ഓടി വന്ന അവരെ ആശ്വസിപ്പിച്ച് ഒരു ബഞ്ചില്‍ കൊണ്ടിരുത്തി. അപ്പോഴാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു ദു:സ്വപ്നം പോലെ ആ അമ്മയെ വേട്ടയാടിയിരുന്ന മറ്റൊരു കഥ ഞാനറിയുന്നത്. അറിഞ്ഞോ അറിയാതെയോ ദേവികയായിരുന്നു അതിലെ നായിക.
പഠനകാലത്തെ ഏതോ മുഹൂര്‍ത്തത്തില്‍ രാജേഷിന്റെ മനസ്സില്‍ ദേവിക എന്ന സുന്ദരി കയറിക്കൂടി. ഒന്നും മിണ്ടാതെ ഒളിച്ചു നിന്നും ,അവളറിയാതെ അവള്‍ക്കൊപ്പം നടന്നും രാജേഷ് ആ പ്രണയം ആഘോഷിച്ചു. ദേവിക ചുരുട്ടി എറിയുന്ന പേപ്പറുകള്‍ ,ദേവിക ഉപയോഗിച്ച പേന ഇതെല്ലാം രാജേഷിന് അമൂല്യമായ വസ്തുക്കളായിരുന്നു. രണ്ടു വര്‍ഷത്തെ പ്രീഡിഗ്രി പഠനത്തിനു ശേഷവും പറിച്ചെറിയാന്‍ പറ്റാത്ത വിധത്തില്‍ രാജേഷിനെ ദേവികയുടെ ഓര്‍മ്മകള്‍ ചുറ്റിവരിഞ്ഞു. ക്യാമ്പസില്‍ വച്ച് എന്റെ കയ്യില്‍നിന്നും വീണുകിട്ടിയ ആ എഴുത്ത് രാജേഷിനു ദേവികയുടെ നിറസാന്നിദ്ധ്യമായി. ദേവിക എഴുതിയ ആ വരികളില്‍ അവന്‍ ദേവികയെ തന്നെ കാണുകയായിരുന്നു. രാജേഷിന്റെ പിന്നീടുള്ള യാത്രകള്‍ അവളെ തേടിയായിരുന്നു. കൂട്ടിനു നെഞ്ചോടു ചേര്‍ത്ത് ആ കത്തും. ദേവികയുടെ ഗ്രാമത്തില്‍, വീടിന്റെ പരിസരങ്ങളില്‍ അവളെ ഒരു നോക്കുകാണാന്‍ ഒന്നു സംസാരിക്കാന്‍ രാജേഷ് അലഞ്ഞു നടന്നു. ഒരു പെണ്‍കുട്ടിയുടെ പേരില്‍ മകനെ നഷ്ടപ്പെടും എന്ന ഘട്ടം വന്നെത്തിയപ്പോള്‍ ആ അമ്മയും ദേവികയെ തേടിചെന്നു. സാമ്പത്തികമായി ഒരു തരത്തിലും ചേര്‍ക്കാന്‍ പറ്റാത്ത ബന്ധമാണ് അതെന്ന തിരിച്ചറിവ് അമ്മയെ പിന്നിലേക്കു വലിച്ചു. അമ്മ കരുതിയപോലെ ദേവികക്കുകൂടി ഇഷ്ടമായിട്ടുള്ള ബന്ധമല്ല ഇതെന്നും അറിഞ്ഞപ്പോള്‍ അവര്‍ക്ക് രാജേഷിന്റെ പതനത്തിനു സാക്ഷ്യയാവാന്‍ മാത്രമെ സാധിക്കുമായിരുന്നുള്ളൂ. ഇങ്ങനെ യൊരു സംഭവം നടക്കുന്നതറിയാതെ ദേവികയെ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. കേച്ചേരിയിലുള്ള ദേവികയുടെ ഭര്‍ത്താവിന്റെ വീടിനടുത്താണ് രാജേഷ് കയ്യിലെ ഞരമ്പ് അറുത്തു മരണത്തെ കാത്തു കിടന്നത്. ഒരുപക്ഷെ വലിയ ജീവിത ദുരന്തം തന്നെ ദേവികക്കു ഉണ്ടാക്കാമായിരുന്ന ആ ആത്മഹത്യാശ്രമത്തില്‍ ഒരു നിയോഗം പോലെ ആ എഴുത്തും ഞാനും കഥാപാത്രമായി. സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും പൊട്ടിക്കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനു ശേഷം രാജേഷിനെകുറിച്ച് ഞാനൊന്നും അറിഞ്ഞില്ല .
ദേവികയെ കുറിച്ചും പിന്നീട് ഞാന്‍ ഒന്നും അന്വേഷിച്ചില്ല.
കളമശ്ശേരിയില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍ പഠിക്കുന്ന സമയം ,ആലുവ റെയില്‍ വേ സ്റ്റേഷനില്‍ വച്ചു ഞാന്‍ സിന്ധുവിനെ കണ്ടു. ഡോക്ടര്‍ അഹമ്മദ് സാദത്തും ദേവികയുമായുള്ള ബന്ധത്തെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തട്ടിക്കളഞ്ഞ അതേ സിന്ധുവിനെ തന്നെ. സിന്ധുവിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. കൂടെ പക്ഷെ ഒരാളുണ്ട്, വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവക്കാതെ സിന്ധു വിവാഹം കഴിച്ച അന്യമതസ്ഥനായ ഭര്‍ത്താവ് സ്റ്റീഫന്‍ ജോര്‍ജ്ജ്. സ്റ്റീഫന്‍ ജോര്‍ജ്ജിനെ സിന്ധു പരിചയപ്പെടുത്തിത്തരുന്നതിനിടയില്‍ വലിയൊരു കൂവലോടു കൂടി ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ചേര്‍ന്നു.

(ഈ കഥയിലെ സ്ഥലനാമങ്ങളും കഥാപാത്രങ്ങളുടെ പേരുകളും യഥാര്‍ത്ഥമല്ല)

36 comments:

Rafeek Wadakanchery said...

ഒരുദിവസം ദേവികയെ കാണാന്‍ ഒരു പയ്യന്‍ ഹോസ്റ്റലില്‍ വന്നു. കുഞ്ഞുനാളില്‍ ദേവികയുടെ കളിക്കൂട്ടുകാരനും ,ജിജ്ഞാസയുടെ നാളുകളില്‍ അവന്‍ പ്രിയപ്പെട്ടവനുമായിരുന്നു.

ബഷീർ said...

റഫീഖ് ഭായ്

ഈ പോസ്റ്റ് വായിച്ച് കമന്റ് എഴുതാൻ നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. വീണ്ടും പോസ്റ്റ് ചെയ്തത് കണ്ടു.

തുടക്കം മുതൽ ഒടുക്കം വരെ ആകാക്ഷ നില നിർത്തി വായിപ്പിക്കാൻ താങ്കൾക്കുള്ള കഴിവിൽ അഭിനന്ദനങ്ങൾ..

ഇത് വെറും സാങ്കല്പികം എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. നൊമ്പരപ്പെടുത്തി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു സിനിമയ്ക്കുള്ള ത്രഡ്.
“പരിചയപ്പെടുത്തിത്തരുന്നതിനിടയില്‍ വലിയൊരു കൂവലോടു കൂടി ” -- അതു കലക്കി.

പിന്നെ ഒരു സംശയം ക്രിസ്തുമസ് അവധിക്കാലത്ത് സുഹൃത്തുക്കള്‍ തമ്മില്‍ കത്തെഴുതുമോ!! (10 ദിവസം തന്നല്ലെ??)-- ഹോ അക്കാലത്തെ തപാല്‍ സര്‍വീസിന്റെ ഒരു വേഗത!.. അപ്പോള്‍ കത്തിലെ ഉള്ളടക്കം മറ്റൊരു കഥയാവുമോ? ;) ;) ;)

Santhosh Varavoor said...

റഫീഖേട്ടാ കഥ വളരെ നന്നായിട്ടുണ്ട്‌. എന്നാലും ഇതു യാഥാർത്ത്യമാണെന്നു അറിയുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ്‌. കഴിഞ്ഞു പോയ ഒരു ദുരന്തത്തെ കഥാരൂപത്തിലാക്കി ഞങ്ങൾക്കു സമ്മാനിച്ച രഫീഖേട്ടനു ഒരായിരം നന്ദി.

G.K. said...

Daa,, kalakki mone!!!! Nannayittundu!!! Please tell me the 'real' name of our heroine. Is it starts with 'S' :). Ummm ellam enikku oormayundu mone!!! nammude ee 'Rajesh' nannayi chithram varachirunnu lle?

Pinney, enna next post?

Rafeek Wadakanchery said...

റഫീക്ക്,
ക്ഷമിക്കുക,എഴുതാന്‍ കുറച്ചു വൈകിപ്പോയി.
കഥ ഇഷ്ടമായി.പതിവുപോലെ നല്ല ശൈലി. കഥ പറഞ്ഞുതരുന്നതുപോലെ.
മാതൃഭൂമിയിലെ ബ്ലോഗനയിലല്ലാതെ തന്നെ കഥകളൊക്കെ വരേണ്ട സമയമായി. അതിനു ശ്രമിക്കുക.
സൂസന്‍ കൂട്ടത്തില്‍ വന്നു കഥ പറയുന്നതു കണ്ടിരുന്നു.മറ്റുള്ളവയും കണ്ടു.
നന്മകള്‍ നേരുന്നു.
ജലജ

Rafeek Wadakanchery said...

ഞാന്‍ രൂപേഷ് തിക്കോടി .........കഥ വായിച്ചു നന്നയിട്ടുണ്ട് അവസനിപ്പിക്കുന്നതില്‍ കുറച്ചു കൂടി ചിന്തകള്‍ വയനക്കാരനു നല്‍കണം.........കഥയില്‍ നിന്നു മാറി കാഴ്ചക്കാരനായ് കുറച്ചു പറഞ്ഞാല്‍ നന്നയിരിക്കും.........

സ്നേഹത്തോടെ,
രൂപേഷ് തിക്കോടി

Rafeek Wadakanchery said...

Thanks for allowing me to read the story in the beginning. Let me convey you one thing that in the beginning that i am not an expert in story assessing. But once after i read it, i think i can say something about it.


Since its a malayalam story try to manage to use malayalam words insted of english terms. For instence " Thirll".


Moreover, i am afrid, i could not understand what exactly the message of this story or what the story teller want to say about or what is the message to the reader ? If the author do have something, it would be better if include in the story as a conclusion.



I would coclude with my opinion that its a good attempt. But it is seemed that a lack of correlation between characters and the love is not being pictured as a valued one. Love is precious, and it should be picturised in a positive way. If so that will be inspired by those who are in love or to be loved. Nevertheless, writing a story is not an easy activity and hence it can be rated as a good attempt but not an awsome



Thanks very much



Abilash Menchery Kumaran

SVNSS. 1997-2000

Rafeek Wadakanchery said...

ബഷീര്‍ ഭായ്,സന്തോഷ് വരവൂര്‍ ,ജി.കെ,ജലജ അഭിലാഷ്,രൂപേഷ് തിക്കോടി,കുട്ടിച്ചാത്തന്‍ എല്ലാവര്‍ ക്കും നന്ദി..വായിച്ചു അഭിപ്രായം പറഞ്ഞതിനു.

കുട്ടിച്ചാത്തേട്ടോ..ഏറു കിട്ടി..ഒരു ചെറിയ വിശദീകരണം തരട്ടെ..
നല്ല കുറെ സൌഹ്രുദങ്ങള്‍ വളര്‍ ത്തിയ ക്യാമ്പസ് ആയിരുന്നു ഞങ്ങളുടേത്. ദിവസവും കാണുന്നവരായിട്ടു പോലും കോളേജിലെ പോസ്റ്റോഫീസില്‍ നിന്നും ഇന്‍ ലന്‍ ഡ് വാങ്ങി വ്യാഴാഴ്ച കത്തെഴുതി (എന്നാലെ ശനിയാഴ്ച കയ്യില്‍ കിട്ടൂ) പോസ്റ്റുചെയ്തിരുന്ന സൌഹ്രുദങ്ങളേകുറിച്ചു ഞാന്‍ പറഞ്ഞാല്‍ കേള്‍ ക്കുന്നവര്‍ ചിരിക്കും . പക്ഷെ സത്യമാണ്. ഒരു കഥപോലെ വായിക്കാവുന്ന, ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറഞ്ഞു തീര്‍ ത്ത് മനസ്സു സ്വതന്ത്രമാക്കുന്ന അത്തരം കത്തുകളാണ്, ഞാന്‍ വായിക്കുന്ന ആദ്യത്തെ ഇതിഹാസങ്ങള്‍ . അതിന്റെ ഓര്‍ മ്മയിലാണ്‍ ഞാന്‍ ആ കത്തിനെ കുറിച്ച് എഴുതിയതു.
കഥ ഇഷ്ടപ്പെട്ടതില്‍ ,ഒരു അഭിപ്രായം പറഞ്ഞതില്‍ ..ഒരു പാട് നന്ദി.

ജീ..ക്കേ.. നീ ഉദ്ദേശിച്ചവര്‍ തന്നെ ആണോ..?

വരവൂരാൻ said...

റഫീക്ക്‌.. സൂപ്പർ... നല്ല വിവരണ ശൈലി.. നല്ല രചന..ഒത്തിരി ഇഷ്ടപ്പെട്ടു

Unknown said...

Rafeek bhai.....

Assalaayittundu...!!!

Rafeek bhayude oro kadhakal vaayikkumbozhum "Classmates" cinema kaanunna oru pratheethiyaanu...
aa campusum...dialogugalum....iratta perukalum ellam...sharikkum enne ende college jeevithathilekku kondu pokunnu....

“The role of a writer is not to say what we all can say, but what we are unable to say.”
enna oru proverb aanu enikku rafeek bhayude kadhakal vayikkumbol thonunnadu...!!!

Iniyum ezhuthanam....adu ennekkondu thanne aadyam vaayippikanam...hehehee

smitha said...

Rafeek,
Time is a good story teller.Your magnificiant piece of work invariably reminded me of some living characters around.It's full of life.A distilled story.Keep writing.
smithasaleem

NAZEER HASSAN said...

റഫി..
കഥ നന്നയിട്ടുണ്ട് ..
കഥാപാത്രങ്ങള്‍ തമ്മില്ലുള്ള ഒരു തുടര്‍ച്ച എവിടെയോ നഷ്ടപെട്ടിടുണ്ടോ എന്നൊരു സംശയം..
( ഓരോ സംഭവത്തിനു ശേഷം ഉള്ള കാലം മാറുന്നത് കൊണ്ടാകാം ...)
കഥാപാത്രങ്ങളെ നേരിട്ട് അറിയാവുന്നതു കൊണ്ട് ..ഒരു ചെറിയ നീറ്റല്‍... .മനസിന്‌.. ആ പഴയ ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക്..
അഭിവാദ്യങ്ങള്‍
നസി

Rafeek Wadakanchery said...

മൂലന്‍ has left a new comment on your post "പ്രണയത്തിന് വില പതിനായിരം രൂവ.":

ഞാന്‍ വളരെ വൈകിയാണ് താങ്കളുടെ കൃതികള്‍ വായിക്കാന്‍ തുടങ്ങുന്നത്. വളരെ നല്ല വിവരണം.. എല്ലാം ഒറ്റയടിക്ക് വായിച്ചു.. നന്ദി.. കൂടുതല്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. വീണ്ടും കാണാം..

Rafeek Wadakanchery said...

!!!بلال Bilal!!! has left a new comment on your post "രണ്ടു പെണ്ണും മൂന്നാണും":

Oru idavelakku shesham ingane oru "katha" ezhuthiyathil valare santhosham....

tooo good...

Iniyum yathaarthamallatha sthalanamangalum kathapaathrangalum ulla orupadu "kathakal" pratheekshichu kollunnu.....

with regards
B LAL

Rafeek Wadakanchery said...

മാണിക്യം has left a new comment on your post "രണ്ടു പെണ്ണും മൂന്നാണും":

പ്രണയം ഓരൊ ഹൃദയങ്ങളില്‍ ഏതെല്ലാം ഭാവത്തില്‍
പറിച്ചെറിയാനോ വെട്ടിമാറ്റാനോ ആവാതെ
ചെറുപ്രായത്തില്‍ മനസ്സിന്റെ എല്ലാ നിഷ്കളങ്കതയോടും കൂടിയാവും പ്രണയിക്കുക .. ജീവിതത്തിന്റെ കാഠിന്യം ഒന്നുമേ അറിയാതെ അലട്ടതെ

നല്ല കഥ! ആശംസകള്‍!!

"ഒരിക്കല്‍ നീ പറഞ്ഞു
പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയെന്‍ കൊലുസിന്‍ ചിരിയണെന്നു.."

ശ്രീ said...

നന്നായിട്ടുണ്ട്

വാഴക്കോടന്‍ ‍// vazhakodan said...

കുറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം നല്ലൊരു കഥയുമായി വന്നതില്‍ അഭിനന്ദനം അറിയിക്കട്ടെ.ഇതിലെ കഥാപാത്രങ്ങളെ അടുത്തറിയുന്നത് കൊണ്ടാവാം ഇതിന് ഒരിക്കല്‍ക്കൂടി എന്നെ നൊമ്പരപ്പെടുത്താന്‍ കഴിഞ്ഞില്ല.എങ്കിലും ഒരിക്കല്‍ കൂടി എന്നെ ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. സിന്ധുവിനെ കൂവി വിട്ടത് വളരെ നന്നായി. ഇനിയും നല്ല കഥകള്‍ പോന്നോട്ടെ.... ഇടവേളകളുടെ ദൈര്‍ഖ്യം കുറയ്ക്കുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

Anitha Madhav said...

കൊള്ളാം നല്ല കഥ. ഇഷ്ടപ്പെട്ടു.

Patchikutty said...

നന്നായിരിക്കുന്നു...ഹൃദയസ്പര്ശി നേരനുഭവത്തിന്റെ ചൂട് എഴുത്തിലും പകര്‍ന്നിട്ടുണ്ട്.

Kasim Sayed said...

നല്ല അവതരണം.

JALAKAM said...

rafeek bhai... paranjallo "jijnjasayude nalukalile priyappettavan , allenkil priyappettaval...." manassil kondooto... daivam shrishticha vikarangalile athimanoharangalil onnu... innu youvanam second half pinnidumpol u reminded .. allenkil athmavinte ullarakalilevideyo dauthyanirvahanathinu shesham agathanidrayilayirunna aa kalam sughamulla nombarangalayi thirichu vannu... nanni.. oru pad .. oru padu.. iniyum pratheekshikkunnu...

Rafeek Wadakanchery said...

നന്ദി സ്മിത അനൂപ്,വാഴക്കോടന്‍ ,അനിത മാധവ്,കാസിം ,പാച്ചിക്കുട്ടി.റിയു,ശ്രീ,വരവൂരാന്‍ ...
റിയു..ആ വരികള്‍ ക്ക് കടപ്പാട് .. കവി ശ്രീ.അയ്യപ്പനാണ്.അദ്ദേഹത്തിന്റേതാണ്, ജിജ്ഞാസയുടെ നാളുകളില്‍ എന്ന പ്രയോഗം ,കവിതയുടെആ തെളിനിലാവിന്റെ ഒരരികുപറ്റി നടന്നൂന്ന് മാത്രം .

Thommy said...

Met you and could enjoy your writings only now....I am from Trissur, a fellow blogger and cartoonist.

--
-Thommy

3036 Fox Sedge Lane
Highlands Ranch, CO 80126

303 285 5109 (O)
303 683 1102 (R)
508 762 8119 (C)


Visit http://www.ireport.com/people/Thommy for my cartoon blog on CNN
Visit http://DrawnOpinions.blogspot.com for International Political Cartoons
Visit http://InnocentLines.blogspot.com for Indian/Kerala Political Cartoons

khader patteppadam said...

കറങ്ങിത്തിരിഞ്ഞു ഇപ്പോഴേ എത്തിയൊള്ളു. കഥ വായിച്ചു. സംഭ്രമജനകം...എഴുത്തിനു ആവശ്യംവേണ്ട ഒഴുക്കുണ്ട്‌.

Sapna Anu B.George said...

Good story Rafeeq

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

സുഹൃത്തിന്റെ ബ്ലോഗിൽ ഞാൻ ആദ്യം വരികയാണെന്നു തോന്നുന്നു.ഏതായാലും കഥ നന്നായി.ഇനി വല്ലപ്പോഴും ഇങ്ങോട്ട് എത്തിനോക്കാതിരിയ്ക്കാൻ കഴിയില്ല.

NPT said...

Dear Rafeek...
Nice Story....

Sureshkumar Punjhayil said...

Hridayasparshiyaya kadha...! VYasayude ormmakalkku iniyum niram kettittilla...!

Ashamsakal...!!!

Sapna Anu B.George said...

Good story

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റഫീക്ക് ബായ്,
എഴുതാന്‍ കുറച്ചു വൈകിപ്പോയതില്‍ ക്ഷമിക്കുക.
കഥ ഇഷ്ടമായി. പതിവുപോലെ നല്ല കഥ തുടരുക.

കാലചക്രം said...

നല്ല അവതരണം.
കമന്റില്‍ പറഞ്ഞത്‌ സത്യമാണോ?
ശനിയാഴ്‌ച കൈയില്‍ കിട്ടുംവിധത്തില്‍
കത്തുകള്‍ അയയ്‌ക്കുന്ന കൂട്ടുകാര്‍..
കേള്‍ക്കുമ്പോള്‍ അമ്പരപ്പും അസൂയയും ഒരുപോലെ..

tk sujith said...
This comment has been removed by the author.
tk sujith said...

എവിടെ അടുത്ത കറിപ്പ്?കാത്തിരിക്കുന്നു.

essem nalakath said...

dear rafeq bhai....
ee kadha vaayichappol njanum ningalude koode athe classil padichirunna oru student aanenna feel thonni.. maathramalla oro varikalum ente manassil chithrangalaayi minni maayunnu. sherikkum hridayasparshiyaanu.. pakshe avasaanam namukku enthenkilum diversion koduthu expand cheyyukayaayirunnenkil ith kooduthal sweet aayene... ennu vech ithil alpam polum thettu parayaanillaaattoooo.
sinduvinte future kadhayilund... rajeshintethum rafeeque bhai yu deyum koodi arinjal valare nannaayirunnuuuuuuuuuuuuuuu..oru paadu oru paadu hridaya sparshiyaaya kadhakal njangalkkiniyum thaangalilninnu pratheekshikkamallo alleeee..orikkal koodi abhinandanangal alf mabrookh yaaakhi sadeeq rafeeq