സൂസന്‍ കഥ പറയുമ്പോള്‍


ഗെയ്റ്റ് കടന്നാല്‍ആദ്യം ചെന്നെത്തുക മെയിന്‍ബ്ലോക്ക് എന്ന് എഴുതിവച്ചിട്ടുള്ള കോളെജ് കെട്ടിടത്തിലാണ്. ആ കെട്ടിടത്തില്‍ തന്നെയാണ് മഹാന്മാരുടെ ചിരിയും ചിന്തകളും പുസ്തകരൂപത്തില്‍ചാഞ്ഞിരുന്നുറങ്ങുന്ന ലൈബ്രറി. ഈ ലൈബ്രറി യും കടന്ന് മുന്നോട്ട് നടന്നാല്‍പ്രീഡിഗ്രി ക്ലാസ് റൂം.അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍കോളേജ് ഓഫീസ്, ഒരു ചെറിയ കോണ്‍ഫറന്‍സ് ഹാള്‍എന്നിവയും ഉണ്ട് . കോളേജില്‍ വരുമ്പോഴെല്ലാം ലൈബ്രറിയുടെ മുന്നിലൂ ടെ വന്ന് വലത്തോട്ട് തിരിയാന്‍തുടങ്ങുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നെ ശക്തിയായി പിടിച്ചു വലിക്കാറ്. ആദ്യമെല്ലാം എനിക്കും അത്ഭുതം തോന്നിയിരുന്നു. ഈ പ്രത്യേക സ്ഥലമെത്തുമ്പോള്‍മാത്രം എന്തിനാണ് ഞാന്‍ആ പെണ്‍കുട്ടിയെ ഓര്‍ക്കുന്നത്..? അതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയെ..
ഇത്തിരിമുമ്പെ പെയ്തു തോര്‍ന്ന മഴ ബാക്കി നിര്‍ത്തിയ വെള്ളത്തുള്ളിള്‍ ഒരു ചെറുചില്ലയില്‍ നിന്നും ‍ഓ ര്‍ക്കാപുറത്ത് ശരീരത്തില്‍വീണു പൊള്ളുന്ന പോലെയായിരുന്നു ആ ഓര്‍മ്മകള്‍.

കോളേജ് മാ‍ഗസിനില്‍കഥ എഴുതിക്കൊട്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍, അച്ചടിച്ചുകാണാനുള്ള ആവേശത്തില്‍ ഒരു കഥയായി മനസ്സില്‍ ഓടിവന്നത് “സൂസന്‍ “എന്നു ഞാന്‍ പേരിട്ടുവിളിച്ച ആ പെണ്‍കുട്ടിയായിരുന്നു.

" സൂസനു നേരെ തല കൊണ്ട് ഒരു ആംഗ്യം കാണിച്ച് ലാബിലെ അറ്റന്റര്‍ ‍മുരളി സീതാലക്ഷ്മി ടീച്ചറോട് പറഞ്ഞു. "പൂച്ചക്കണ്ണുള്ള ആ പെണ്‍കുട്ടിയെ ടീച്ചര്‍ശ്രദ്ധിച്ചോ..? പൂച്ചക്കണ്ണ് പെണ്‍കുട്ടികള്‍ക്ക് അത്രനല്ലതല്ല". "മുരളിയോടാരാ പറഞ്ഞത് ആ കുട്ടിക്കു പൂച്ചക്കണ്ണ് ആണെന്ന് ..? അത് നീലനിറത്തിലുള്ള കണ്ണാണ്. അപ്പോള്‍പ്രശ്നം മാറിയില്ലേ".

ടീച്ചറ് തമാശയോടെ ചിരിച്ചെങ്കിലും മുരളി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സൂസന്‍ആത്മഹത്യ ചെയ്തു."
(കഥ: പകല്‍ചിന്തകള്‍,വ്യാസ കോളേജ് മാഗസിന്‍ )


മരണത്തിലേക്ക് നടന്നു പോയ സൂസന്‍ ഒരു ദിവസം ലാബില്‍ വരുന്നതും ഡിസെക്ഷന്‍ ടേബിളില്‍ ഒരു തവളയെ കീറുന്നതും,സൂസനുമായി ലാബിലെ അറ്റന്റര്‍ മുരളിയേട്ടന്‍ സംസാരിക്കുന്നതുമായിരുന്നു അന്നത്തെ മാഗസിനിലെ കഥ. പാതി മുറിഞ്ഞുപോയ ഒരു നിലവിളി പോലെ സൂസന്റെ ഓര്‍മ്മകള്‍ ഇന്നും എന്നെ ചുറ്റിനില്‍ക്കുന്നു.
ഞാനുമായിട്ട് ഒരിക്കലും സംസാരിക്കുക പോലും ചെയ്യാത്ത പെണ്‍കുട്ടീ.. ഏതു സൌഹ്രുദമാണ് നീയെന്നില്‍ബാക്കി വച്ചത്.
ക്യാമ്പസില്‍എത്തിയപ്പൊഴെല്ലാം ലൈബ്രറിക്കരികില്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്ന അദ്രുശ്യമായ എന്തോ ഒന്ന് ഞാന്‍അനുഭവിക്കാറുണ്ട്. തൊട്ടടുത്ത് പൂത്തുലഞ്ഞ ചെമ്പകം പോലെ സൂസന്റെ മുഖം തെളിഞ്ഞുവരും.

* * * * * * * * * *
ഒരു ഇലക്ഷന്‍കാലം.

കെ.എസ്.യു നേതാവാ‍യ "മിസ്റ്റര്‍എക്സ്" ഞെട്ടിക്കുന്ന ഒരു ആവശ്യവുമായി എസ്.എഫ്.ഐ പാളയത്തില്‍വന്നു. മിസ്റ്റര്‍എക്സിനും മറ്റു കുറച്ചു പേര്‍ക്കും അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കെ.എസ്.യു കോളേജ് ഇലക്ഷനു മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല. അതു കൊണ്ട് അവര്‍ ‍“സേവ് കെ.എസ്.യു“ എന്ന പേരില്‍ റിബല്‍പ്രവര്‍ത്തനം നടത്താന്‍പോകുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തു കൊടുക്കണം. നോട്ടീസില്‍ഇപ്പോഴുള്ള നേത്രുനിരയെ കണക്കിനു ചീത്ത വിളിച്ചു കൊണ്ടുള്ള വാചകങ്ങളായിരുന്നു ഏറെയും. ഒരു കമ്പ്യൂട്ടര്‍പ്രിന്റ് എടുത്തു കൊടുത്താല്‍ ആ വര്‍ഷത്തെ ഇലക്ഷന്‍ ചിലപ്പോള്‍ ആകെ കലങ്ങും.എരുമപ്പെട്ടിയില്‍ നിന്നുള്ള ‍ഒരു ശിഹാബാണ് ചെയര്‍മാന് ‍സ്ഥാനാര്‍ത്ഥി അവനെയാണ് ഏറെ ചീത്തവിളിച്ചിരിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീമില്‍ പ്പെടുത്തിയാണ് എക്സിന്റെ എസ്.എഫ്.ഐ ക്യാമ്പിലേക്കുള്ള ഈ വരവു. ‍എസ്.എഫ്.ഐ ഇലക്ഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ശിവപ്രസാദിനോട് ഞാന്‍ കാര്യം പറഞ്ഞു. പക്ഷെ ശിവന്‍ ആ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. അത്തരം മോശം കളികളിലൂടെ എസ്.എഫ്.ഐ ക്ക് യൂണിയന്‍പിടിച്ചെടുക്കേണ്ട കാര്യം ഇല്ല എന്നും,എക്സ് ഈ ആവശ്യത്തിനു വന്നത് വേറെ ആരും അറിയില്ലെന്നും ഉറപ്പ് കൊടുത്തു. എക്സ് പോയിക്കഴിഞ്ഞപ്പോള്‍ ‍ഞാന്‍പറഞ്ഞു. നമ്മള്‍പ്രിന്റ് എടുത്തു കൊടുത്തില്ലെങ്കിലും,എക്സ് എവിടെ നിന്നെങ്കിലും പ്രിന്റ് എടുത്തുകൊണ്ട് വന്ന് ഈ നോട്ടീസ് കോളെജില്‍വിതറും. അത്രമാത്രം ദേഷ്യം ഉണ്ട് അവനു സീറ്റ് നിഷേധിച്ചതില്‍. ഉടനെ ഞങ്ങള്‍ ഒരു തീരുമാനത്തില് ‍എത്തി. ഇന്നു രാത്രി ക്യാമ്പസില്‍ ഒന്നു പോയി നോക്കാം “ മിസ്റ്റര്‍ എക്സ് “ കരിങ്കാലിപ്പണി ചെയ്തോ എന്നറിയാമല്ലോ.

രാത്രി ഏതാണ്ട് 12 മണിയോട് കൂടി വടക്കാഞ്ചേരിയില്‍നിന്നും ഞാനും ശിവനും ബൈക്കെടുത്ത് കോളേജിനടുത്തു എത്തി. കുറച്ചു ദൂരെ ബൈക്ക് നിറുത്തി. അടുത്തെങ്ങും ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം മതില്‍ചാടി ഉള്ളില്‍കടന്നു. എന്നോട് ലൈബ്രറിക്കു സമീപം നില്‍ക്കാന്‍ പറഞ്ഞ് വാച്ച്മാന്‍ ‍സോമേട്ടന്‍ ‍ഉറക്കമായോ എന്നു നോക്കാന്‍ ശിവന്‍ കാന്റീനിന്റെ അടുത്തു സോമേട്ടന്‍താമസിക്കുന്ന മുറിക്കരികിലേക്ക് നീങ്ങി, ശിവന്‍ഇരുട്ടിലേക്ക് മറഞ്ഞു. കോളേജ് കെട്ടിടത്തിലെ റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചം മുറ്റത്തെ മരങ്ങള്‍ക്കിടയില്‍ കാറ്റിനൊപ്പം ഒളിച്ചു കളിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടം ‍അകത്തേക്ക് കുറച്ചു പരന്നു വീഴുന്നുണ്ട്. വാച്ചില്‍നോക്കിയപ്പോല്‍സമയം 1 മണി ആവാന്‍പോകുന്നു. ലൈബ്രറിയുടെ അടുത്തുനിന്നു രണ്ട് മൂന്നു ചുവട് മുന്നിലേക്ക് വച്ചപ്പോള്‍ ഒരു ഐസ് ക്യൂബില്‍ചവിട്ടിയ ഞെട്ടലോടെ കാല് ഞാന്‍പിന്നിലേക്ക് വലിച്ചു. അവിടെ ആരോ നില്‍ക്കുന്നു.

സൂസന്‍.

കയ്യില്‍ഒരു പുസ്തകവുമായി സൂസന്‍ ലൈബ്രറിക്ക് സമീപം നില്‍ക്കുന്നു.

തണുപ്പു അരിച്ചരിച്ച് കയറി എന്റെ തലമുഴുവന്‍ തരിച്ചു.എനിക്ക് ഒന്നനങ്ങാന്‍പോലും പറ്റുന്നില്ല. ചുറ്റിലും ചെമ്പകക്കാടുകള്‍ പൂത്തുലഞ്ഞ പോലെ . വര്‍ഷങ്ങളായി മനസ്സില്‍ചേക്കേറിയ ഭീതി കൊണ്ടും ,രാത്രി ഒരു മണി നേരത്തെ ആ സാഹചര്യം കൊണ്ടും സൂസന്റെ സാന്നിദ്ധ്യം ശക്തമായി ഞാന്‍അറിഞ്ഞു .പേടിച്ച് വിറച്ചു പോയ ഞാന്‍ ഒരു കണക്കിന് ചുമരില്‍പിടിച്ചുനിന്നു. എനിക്കുറക്കെ കരയണം എന്നുണ്ട്. ശബ്ദം തൊണ്ടയില്‍കുടുങ്ങി..
ഞാന്‍സൂസനേയും സൂസന്‍എന്നേയും നോക്കി. സൂസന്‍ ഒന്നുചിരിച്ച പോലെ തോന്നി..?
..എനിക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവും മുമ്പ് സൂസന്‍എന്റെ നേരെ കൈ നീട്ടി....

ഇനി സോമേട്ടനെ നോക്കാന്‍ പോയ ശിവന്‍ പറഞ്ഞത്..

ശിവന്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ ‍ലൈബ്രറി വാതിലിനരികില്‍ ‍ഞാന്‍വീണു കിടക്കുകയായിരുന്നു. ശിവന്‍ആകെ പേടിച്ചു പോയി. എന്നെ കുലുക്കി വിളിച്ചാണത്രെ ഉണര്‍ത്തിയത്. ഒരു പക്ഷെ ആ ചുമരില്‍ചാരി നിന്ന് ഞാന്‍ഉറങ്ങിയിട്ടുണ്ടാവാം. അതൊരു സ്വപ്നമാവാം .സൂസനെ അങ്ങനെയാണ് കണ്ടത് എന്ന് കരുതാനാണ് എനിക്ക് ഇന്നും ഇഷ്ടം...

ഒരു കാര്യം ഉറപ്പാണ് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും ഇതുവരെ ഞാന്‍ അറിയാത്ത ഒരു മഞ്ഞുകാലം പോലെ സൂസനെ കുറിച്ചുള്ള ഓര്‍മ്മകള്‍കടന്നുവരുന്നു.ചെമ്പകക്കാടുകള്‍ പൂത്തുലഞ്ഞ പോലെ ആ സാന്നിദ്ധ്യം ഞാന്‍ അറിയുന്നു. മരണത്തിലേക്ക് സ്വയം ഇറങ്ങും മുമ്പ് സൂസന്‍ ഒന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കാം.. സാഹോദര്യത്തിന്റെ ,സൌഹ്രുദത്തിന്റെ ഒരു പിന്‍വിളിക്കായി ..

18 comments:

NAZEER HASSAN said...

da ..
manushyane pedipikkale..mone..

good work. different way of writing..

like emirates slogan.

"keep discovering..".

കാടോടിക്കാറ്റ്‌ said...

ഇത്തിരിമുമ്പെ പെയ്തു തോര്‍ന്ന മഴ ബാക്കി നിര്‍ത്തിയ വെള്ളത്തുള്ളിള്‍ ഒരു ചെറുചില്ലയില്‍ നിന്നും ‍ഓ ര്‍ക്കാപുറത്ത് ശരീരത്തില്‍വീണു പൊള്ളുന്ന പോലെയായിരുന്നു ആ ഓര്‍മ്മകള്‍.
മഴത്തുള്ളികള്‍ക്കു പോലും പൊള്ളല്‍..!

റഫീക്കിന്റ്റെ ശൈലി കൂടുതല്‍ മനോഹരമായ് വരുന്നുണ്ട്ട്ടൊ.

എഴുതൂ... ഇനിയും

സ്നേഹപൂര്‍വം

ബഷീർ said...

റഫീഖ്‌ ഭായ്‌

നല്ല അവതരണം. ആകാംക്ഷ നില നിര്‍ത്തി അവസാനം വരെ.

Unknown said...

daa rafeekkee..
njan aayirunnu annathe sfi unit secretary.

ee story innum kelkkumbol oru kidilam undu..
ormakal marikkumo

Rafeek Wadakanchery said...

നിന്നെ ഞാന്‍ കണ്ടോല്ലാം കേട്ടോടാ പുല്ലേ
നീയാണോ ജീവിക്കാന്‍ വേണ്ടി മാധ്യമ പ്രവര്‍ത്ത്താകനായത്?
നീ നോക്കിക്കോ കാലം നിന്റെ കഥ പറയും അന്ന് നിനക്കുള്ള തിരിച്ചടികളുടെ കാലമാണ് .
എങ്കിലും രഫിക് മനസിന്റെ കോണില്‍ എവിടെ എങ്കിലും ആരും അറിയാത്ത എന്ത്ന ക്കിലും ഉണ്ടാകില്‍ കുഴ്യിയിട്ടു മൂടുക ?????????????

noor muhammed by email

Thamby said...

Mone Rafiiiiiiiiiiiii,,,
Without Botany Department oru kalyum illa alleeeeeeeeeeee.......

Kollammmmmmmmmmmmm......Still Rafi is happening.

Thamby

Rafeek Wadakanchery said...

സൂസന്‍ കഥ പറയുമ്പോള്‍ എന്ന കഥയില്‍ ഞാന്‍ പണ്ട് എഴുതിയ പകല്‍ ചിന്തകള്‍ എന്ന കഥയിലെ കുറച്ചുഭാഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്, ഓര്‍മ്മയില്‍ നിന്നും എടുത്ത് എഴുതിയതാണ്.അതിലെ ടീച്ചറിന്റെ പേര് അന്ന് എഴുതിയതല്ല എന്ന് ചൂണ്ടിക്കാണിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി.
ഈ അനുഭവത്തെ സ്വീകരിച്ച എല്ലാകൂട്ടുകാര്‍ക്കും നന്ദി.
ഇ-മെയില്‍ വഴി ഭീഷണിക്കത്തു അയച്ചവര്‍ക്കും നന്ദി.

. said...

Good work... keep writing keep bloging... Athmahathyaye snehicha,maranathine manohaarithaye ishtapetta susante aathmaavu evideyenkilum iruunu ithellam orthu chirikkunnundaavum...pedipichathorthu...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“പാതി മുറിഞ്ഞുപോയ ഒരു നിലവിളി പോലെ സൂസന്റെ ഓര്‍മ്മകള്‍ ഇന്നും എന്നെ ചുറ്റിനില്‍ക്കുന്നു.“ഒരിക്കലും ഉത്തരം കിട്ടാത്ത ചില കാര്യങ്ങളില്‍ ഇതും കൂടി.
നല്ല ഭാഷ നല്ല അവതരണം.എല്ലാ ഭാവുകങ്ങളും.

ഓ;ടോ: റഫീക്കേ......... ഋ(R^).ക്ഷമിക്കണം. തെറ്റു ചൂണ്ടിക്കാണിച്ചതല്ല. എനിക്കു കിട്ടിയ അറിവു പകര്‍ന്നു തരുന്നു എന്നേയുള്ളു. ഋ വരുന്നിടത്തെല്ലാം റു ഉപയോഗിക്കുന്നതു കണ്ടു. ഞാനും അങ്ങനെ ആയിരുന്നു.നമ്മുടെ ഒരു ബ്ലോഗ്ഗര്‍ ആണ് എനിക്കും പറഞ്ഞു തന്നതു.

Unknown said...

comrade excellent..

Abal

!!!بلال Bilal!!! said...

ithokke kayyilundarunno masheee....

nannayittundu... iniyum kuduthal pratheekshikkunnu...


Enikku kittathe pooya aa vyasaye pattti kelkanum, campus-ne patti aduthariyanum sahayichathinu oraayiram nanni...

droplets said...

heloooo............adipolii ayitindu....

വാഴക്കോടന്‍ ‍// vazhakodan said...

Dear RAfi,
Susan, I know it was a real charactor, b'cose she was my classmate.Where we all liked her presence in our class room. Yes she was like an angel!
Thank u Rafeeq, for giving me her thoughts that really worth a lot to me!
thanks

Majeed,Vazhakode.
Ex-Arts Club Secretary

swcoolie said...

I have read ur story in mathrubhumi.
Paranjariyikan vayyatha santosham

Rajesh K Rajan said...

Rafeeke ente innathe urakkam poyi. now its 11.30pm,enthayalum sambavam nannayitundu.Touching one,All the best..

MAS MEDIA Malayalam said...

supper ayittund

MAS MEDIA Malayalam said...

supper

MAS MEDIA Malayalam said...

supper ayittund