ഇന്ദുലേഖ

മാധവനെ കുറിച്ചു പറയുമ്പോള് ഇന്ദുലേഖയെ കുറിച്ചും പറയണം,ഒപ്പം ഇവര്കാരണം ഞാന് എന്നും ഓര്മ്മയില് സൂക്ഷിക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കാര്യവും പറയേണ്ടിവരും. സോണല് മത്സരങ്ങളിലെല്ലാം കോളേജ് ക്രിക്കറ്റ് ടീമും ,ഫുട്ബോള് ടീമും നല്ല ചില പ്രകടനങ്ങള് കാഴ്ചവച്ച് കോളെജിനു പേരും പെരുമയും ഉണ്ടാക്കുന്ന കാലമായിരുന്നു അതു.
നമ്മുടെ കഥാനായകന് മാധവന് ഫുട്ബോള് ടീം മെമ്പറായിരുന്നു. കശുമാവിന് മരങ്ങള് കാവല് നില്ക്കുന്ന,പുല്ലും ചരലും സമാസമം പങ്കിട്ടെടുത്ത കോളെജ് ഗ്രൌണ്ടില് മാധവന് ഫുട്ബോളു കൊണ്ട് കവിത രചിക്കുന്നത് മറ്റുവിദ്യാര്ത്ഥികളെപ്പോലെ ഞാനും ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. എതിര് ടീം ഏതു കൊമ്പത്തെ ടീം ആയാലും മാധവന്റെ കാലില് നിന്നും പന്ത് റാഞ്ചിക്കൊണ്ട് പോകാന് കുറച്ചൊന്നുമല്ല പാടുപെടേണ്ടതു,അത്രമാത്രം മനോഹരമായിരുന്നു മാധവന്റെ ഡ്രിബ്ബിളിംഗ്. ഇങ്ങനെയൊക്കെ വീരശൂരപരാക്രമിയായ മാധവന് നെഞ്ചിടിപ്പോടെ നില്ക്കുന്നതു ഒരാള്ക്കു മുന്നില് മാത്രമാണ്. ഇന്ദുലേഖയുടെ മുന്നില്. കാരണം മാധവന്റെ ഒരു വണ്വെ പ്രണയം ആണ് ഇന്ദുലേഖ . ആകുട്ടി ക്യാമ്പസില് എത്തിയതുമുതല് മാധവന് പിന്നാലെ കൂടിയതാണ്. തന്റെ പ്രണയം നേരിട്ടു പറയാന് ധൈര്യം ഇല്ലാത്തതു കൊണ്ട് മാധവന് ദിവസവും ഇന്ദുലേഖയെ കാണുന്നു, ഒന്നു ചിരിക്കുന്നു,നടന്നകലുന്നു. ഇതായിരുന്നു ആ പ്രണയത്തിന്റെ ഒരു ലൈന്.
അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ദിവസം കോളേജിലെ തന്നെ ക്രിക്കറ്റ് ടീമും ഫുട്ബോള് ടീമും തമ്മില് പരസ്പരം ഒരു ക്രിക്കറ്റ് മാച്ചു സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരം മത്സരങ്ങള് ഉണ്ടാകുന്നത്. അന്ന് രാവിലെ മാധവനെ കണ്ടപ്പോള് മാധവന് ആദ്യം ചോദിച്ചത് “ അളിയാ നമ്മുടെ മാച്ച് കാണാന് എത്തില്ലേ..” എന്നാണ്.
അന്നു കോളേജ് യൂണിയന് മീറ്റിംഗ് ഉള്ള ദിവസമായതുകൊണ്ടാണ് മാധവന് ഇങ്ങനെ ചോദിച്ചത്.
വരും ,മീറ്റിംഗ് കഴിഞ്ഞാല് ഉടന് വരും.
മാധവന് ഇന്നു കളിക്കുന്നുണ്ടോ..? ഞാന് ചോദിച്ചു.
ഇല്ലളിയാ..ഞാന് രണ്ടാഴ്ച കഴിഞ്ഞാല് പൂന യ്ക്ക് പോകും.അച്ഛന്റെ ജോലി എനിക്കാകിട്ടിയത്. ഞാനിപ്പോള് ടീമില് ഇല്ല.
(മാധവന്റെ അച്ഛന് ആയിടെ ആണ് പൂനയില് ജോലിസ്ഥലത്തു വച്ച് മരണപ്പെട്ടത്.അച്ഛന് ജോലി ചെയ്തിരുന്ന കമ്പനി മാധവന് ആ ജോലി കൊടുത്തു).
മാധവന് ഒരു രഹസ്യം പറയുന്ന പോലെ എന്നോട് ചേര്ന്നുനിന്നു ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. ഇപ്പോള് മാധവന്റെ ഒപ്പം ഇന്ദുലേഖയുടെ ക്ലാസ്സിലേക്കു ചെല്ലണം. അവനു വേണ്ടി ഒന്നു സംസാരിക്കണം. ഇത്തവണ യെങ്കിലും ഇന്ദുലേഖയെ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കണം. ഇന്ദുലേഖയുടെ മനസ്സിന്റെ ഗോള് പോസ്റ്റിലേക്ക് മാധവന് പ്രണയത്തിന്റെ ഒരു ഗോള് അടിച്ചേ പറ്റൂ.
ക്രിക്കറ്റ് ടീമും ഫുട്ബോള് ടീമും തമ്മിലുള്ള മത്സരത്തിന്റെ പോസ്റ്റര് തൂങ്ങുന്ന വരാന്തയുടെ കനത്ത തൂണുകള്ക്കരികിലൂടെ ഞങ്ങള് ഇന്ദുലേഖയുടെ ക്ലാസ്സിലേക്ക് നടന്നു.
ഗ്രൌണ്ടിന്റെ അടുത്തായിട്ടാണ് ഇന്ദുലേഖയുടെ ക്ലാസ് റൂം. ഇന്ദുലേഖ ക്ലാസ്സില് ഉണ്ട്. ഒരു തുമ്പപ്പൂ പോലെ സുന്ദരിയാണു ഇന്ദുലേഖ. ചിരിക്കുമ്പോള് നല്ലചന്തം വിരിയുന്ന കുറുമ്പുള്ള മുഖം.
ഞങ്ങളെ കണ്ടതും ആ മുഖത്ത് നിലാവു പോലെചിരി പരന്നു. മാധവന് അവള്ക്കരികിലേക്ക് വന്നില്ല . ഞാന് അടുത്തു ചെന്നതും ഇന്ദുലേഖ ചോദിച്ചു.
ഇന്നത്തെ മാച്ചു കാണാന് വന്നതാണോ?. സഖാവിന്റെ കൂട്ടുകാരന്റെ ടീം ക്രിക്കറ്റ് ടീമുമായി കളിക്കുന്നത് കാണാന് നല്ല രസമാവും അല്ലേ..? ഇതെന്താ മാധവന് കളിക്കുന്നില്ലേ.ഇവിടെത്തന്നെ നില്ക്കുവാണല്ലോ..
ഇല്ല..മാധവന് കളിക്കുന്നില്ല. ഞാന് പറഞ്ഞു.
അതെന്താ കൂട്ടുകാരനു ക്രിക്കറ്റ് ടീമിനെ പേടിയാണോ..? ഇന്ദുലേഖ വീണ്ടും ചോദ്യമെറിഞ്ഞു.
അതല്ല അവന് ഇപ്പോള് ടീമില് ഇല്ല.ഒന്നു രണ്ടാഴ്ച കഴിഞ്ഞാല് അവന് പൂനയ്ക് ജോലികിട്ടി പോവുകയാണ്. അതിനു മുന്പ് ഇന്ദുലേഖയുടെ ഒരു മറുപടി മാധവനു വേണം. തമാശയ്ക്കുള്ള പ്രണയം അല്ല അവന് ഉദ്ദേശിക്കുന്നത്. ഞാന് നേരിട്ട് കാര്യത്തിലേക്ക് കടന്നു.
ഇന്ദുലേഖ മാധവന് നില്ക്കുന്നിടത്തേയ്ക്ക് ഒന്നു പാളിനോക്കി. പ്രണയം കാത്തു നില്ക്കുന്ന പന്തുകളിക്കാരന്റെ ഏകാന്തത അപ്പോള്ഞാനും കണ്ടു. മാധവന് പ്രതീക്ഷയോടെ നില്ക്കുന്നു. അത് കണ്ട് പുഞ്ചിരിയോടെ ഇന്ദുലേഖ എന്നോട് പറഞ്ഞു. “ഇന്നു മാധവനോട് കളിക്കാന് ഇറങ്ങാന് പറ.എന്നിട്ട് ആ ക്രിക്കറ്റ് ടീമിനെ മാധവന്റെ ഫുട്ബോള് ടീം തോല്പ്പിച്ചാല് ഈ ഇന്ദുലേഖ റിപ്ലെ തരും..“
മതി. ഞാന് പറഞ്ഞു.
പക്ഷെ അത് യെസ് എന്നു തന്നെ ആവണം.
ചിരിപ്പൂക്കള് വാരി വിതറി ഇന്ദുലേഖ തലയാട്ടി.
ഹാവൂ! ആശ്വാസത്തോടെ ഞാനെഴുന്നേറ്റു ചെന്ന് മാധവനോടു കാര്യം അവതരിപ്പിച്ചു. സംഗതി സിമ്പിള്. ഇന്നത്തെ ക്രിക്കറ്റ് മാച്ചിനു മാധവന് ഫുട്ബോള് ടീമിനൊപ്പം കളിക്കാന് ഇറങ്ങണം. മാധവന്റെ ടീം ജയിക്കണം.ജയിച്ചാല് ഇന്ദുലേഖ യുടെ കാര്യം ഓക്കെ. എനിക്കു നല്ല തമാശ തോന്നി. എന്നാല് അതിലെ ഹിമാലയന് ടാസ്ക് മാധവന് വിശദീകരിച്ചു, അപ്പോള് ആണ് എനിക്കു ഇന്ദുലേഖ വെച്ച കെണി മനസ്സിലായത്.
ജയം 99 ശതമാനവും ക്രിക്കറ്റ് ടീമിനൊപ്പം ആവും.
ക്രിക്കറ്റ് ടീമിനു സ്വന്തം പിച്ചില് ജയിക്കാന് കാരണങ്ങള് ഏറെയാണ്.

1. ക്രിക്കറ്റ് ടീം ദിവസവും പ്രാക്റ്റീസ് ചെയ്യുന്ന സ്ഥലം .
2. ബാറ്റ്സ്മാന് മാര്ക്ക് പരിചയമുള്ള പിച്ച്.
3. ബോളര്മാര്ക്ക് അവരുടെ ശക്തി കാണിച്ച് മിടുക്കു കാണിക്കാന് പറ്റിയ സ്ഥലം.

ഇതൊരു ഫുട്ബോള് മത്സരം ആയിരുന്നു എങ്കില് ഈ ഗ്രൌണ്ടില് ഏതൊക്കെ ഘടകങ്ങള് മാധവന്റെ ടീമിനു അനുകൂലം ആവുമായിരുന്നോ അതെല്ലാം തന്നെ ഇന്ന് ക്രിക്കറ്റ് ടീമിനു അനുകൂലമാണ് . എന്തായാലും ഇന്ദുലേഖക്കു വേണ്ടി, ഇന്ദുലേഖയുടെ പ്രണയത്തിനു വേണ്ടി മാധവന് കളിക്കാന് ഇറങ്ങി.
വെള്ള ടീ-ഷര്ട്ടും വെള്ള പാന്റും അണിഞ്ഞ് ക്രിക്കറ്റ് ടീം ലൈന് അപ്പായി. കരിംചുമപ്പ് നിറമുള്ള ജെഴ്സി അണിഞ്ഞ് ഫുട്ബോള് ടീമും ഇറങ്ങി. “ഫുട്ബോള് ടീം V/s ക്രിക്കറ്റ് ടീം“ എന്ന ചരിത്രപ്രധാനമായ ഒരു ക്രിക്കറ്റ് കളിക്കു സാക്ഷ്യം വഹിക്കാന് ഗ്രൌണ്ടിന്റെ ചുറ്റിലും വിദ്യാര്ത്ഥികള് തടിച്ചു കൂടി .ഇന്ദുലേഖയുടെ പ്രണയത്തിനും മാധവനും ഇടയില് ഒരു ക്രിക്കറ്റ് കളിമാത്രം.
ടോസ് ക്രിക്കറ്റ് ടീമിനു അനുകൂലം. ബാറ്റിംഗ് തിരഞ്ഞെടുത്ത ക്രിക്കറ്റ് റ്റീമിലെ ഓപ്പണര്മാരായി ജയനാരായണനും മജീദും ഇറങ്ങി. ഇന്നത്തെ കളിക്കു വേണ്ടി പ്രത്യേകിച്ചു ഗെയിം പ്ലാനൊന്നും ഇല്ലാതിരുന്ന ഫുട്ബോള് ടീം കയ്യില് കിട്ടിയ ഒരാളെ- സുന്ദരേശനെ ബോള് ചെയ്യാന് ഏല്പ്പിച്ചു.
ഒന്നാമത്തെ ഓവര് ഒന്നാമത്തെ ബോള്
സുന്ദരേശന് ഇടതു കയ്യില് ബോള് പിടിച്ചു ഒന്നു രണ്ട് ചാട്ടം ചാടി കുറച്ചു ദൂരം ഓടി, ഓട്ടത്തിനിടയില് ഇടതു കയ്യിലെ ബോള് വലതു കയ്യിലേക്കു മാറ്റി, വലതു കൈ തലക്കു മുകളില് ചുഴറ്റി ഒറ്റയേറ്. ബാറ്റിംഗ് പോയന്റിലെ ജയനാരായണന് അടിക്കാന് പാകത്തിന് ബോള് ഒന്നു കുത്തിപ്പൊങ്ങി. ജയനാരായണന് ബാറ്റു വീശി. രണ്ടു ഫീല്ഡര്മാരെ പറ്റിച്ചുകൊണ്ട് അതിര്ത്തി ലക്ഷ്യമാക്കി ആദ്യബോള് 4 റണ്സ് കുറിച്ചു. ആദ്യബോളില് തന്നെ കളിയുടെ ജാതകം തീരുമാനിക്കപ്പെട്ടപോലെ ക്രിക്കറ്റ് ടീം അംഗങ്ങള് ആര്പ്പുവിളിച്ചു. ക്യാപ്റ്റന് പ്രശാന്ത് സുന്ദരേശനെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞു. സുന്ദരേശന്റെ രണ്ടാമത്തെ ബോള്. ഭാഗ്യം ജയനാരായണന് ഒന്നു തൊടാന് പോലും പറ്റിയില്ല, ബോള് ഒരു കുഞ്ഞിനെ പ്പോലെ വിക്കറ്റ് കീപ്പര് സമദിന്റെ കയ്യില് ഭദ്രം. അല്പം ആശ്വാസത്തോടെ അതിലേറെ അങ്കലാപ്പോടെ ഇന്ദുലേഖയുടെ ക്ലാസ്സ് റൂമിന്റെ ഭാഗത്തേക്ക് പാളിനോക്കുന്ന മാധവനെ ഞാന് കണ്ടു. ഫുട്ബോള് ടീമും ക്രിക്കറ്റ് ടീമും തമ്മിലുള്ള ക്രിക്കറ്റ് കളി പുരോഗമിക്കുന്നതിനിടയില് ഞാന് യൂണിയന് മീറ്റിംഗിനു പങ്കെടുക്കാന് തിരിച്ചുനടന്നു. മിക്കക്ലാസ് മുറികളും ഒഴിഞ്ഞു കിടന്നിരുന്നു. അപൂര്വ്വമായി വീണുകിട്ടിയ ക്രിക്കറ്റ് കളികാണാന് കുട്ടികള് ഗ്രൌണ്ടിനു ചുറ്റിലുമാണ്. ഞാന് ചിന്തിച്ചത് മാധവനെ കുറിച്ചാണ്. മാധവനു ഈ കളിയില് ടീമിനെ ജയിപ്പിച്ചേ പറ്റൂ, അല്ലെങ്കില് ഇന്ദുലേഖയെന്ന തുമ്പപ്പൂവിന്റെ മറുപടി “നൊ” എന്നായിരിക്കും.

യൂത്ത്ഫെസ്റ്റിവല് നടത്തിപ്പിനെ കുറിച്ചുള്ള കോളേജ് യൂണിയന് മീറ്റിംഗ് ആയതു കൊണ്ട് കുറച്ചധികം നീണ്ടു മീറ്റിംഗ് തീരുവാനായിട്ട് ,ഇതിനിടയില് ഗ്രൌണ്ടില് ഓവറുകളും,വിക്കറ്റുകളും അപ്പൂപ്പന് താടിപോലെ പറന്നു നടന്നു. ഫുട്ബോള് ടീമിന്റെ കനത്ത ആക്രമണത്തെ ഓപ്പണര് ജയനാരായണന് അതിജീവിച്ച് 20 ഓവറും ക്രീസില് നിലയുറപ്പിച്ചു. അവസാന സ്കോര് 125 റണ്സ്. 126 റണ്സിന്റെ വന്മതിലാണ് മാധവന്റെ ഫുട്ബോള് ടീം ഇന്ദുലേഖ ക്കുവേണ്ടി തകര്ത്തു തരിപ്പണമാക്കേണ്ടത്. ഞാന് ഗ്രൌണ്ടിനു ചുറ്റും നോക്കി. ധാരാളം കുട്ടികള് കളികാണാന് തടിച്ചു കൂടിയിട്ടുണ്ട്. ക്രിക്കറ്റ് ടീമിന്റെ “വെള്ള ആന്റ് വെള്ള“ പാന്റും ഷര്ട്ടും പോലെ വിളറി വെളുത്തിരിക്കുന്നു മാധവന്റെ മുഖം. തോല് വിയേക്കാള് ഏറെ അവനെ വിഷമിപ്പിക്കുന്നത് ഇനി ഇന്ദുലേഖയുടെ മുന്നില് ചെല്ലാന് പറ്റില്ലലോ എന്ന സങ്കടം ആയിരിക്കണം. ഇന്ദുലേഖ യെന്ന ആ പെണ്കുട്ടി ഇത്രയും വലിയ ഒരു പാരപണിയും എന്നു സ്വപ്നത്തില് പോലും കരുതിയില്ല.
ഫുട്ബോള് ടീമിന്റെ മറുപടി ബാറ്റിംഗ് അവസാന ഓവറുകളിലേക്ക് എത്തിതുടങ്ങിയിരുന്നു അപ്പോള്. ആവേശം പാരമ്മ്യത്തില് എത്തിച്ചു കൊണ്ടാണ് ആ സമയത്ത് ഇരു ടീമുകളുടേയും നില്പ്പ്. അത്ഭുതം സംഭവിക്കേണ്ടത് ഇനിയാണ്. ഫുട്ബോള് ടീം ക്രിക്കറ്റ് ടീമിനെ തിരെ 122 റണ്സ് എടുത്തു കഴിഞ്ഞു. ജയിക്കാന് വേണ്ടത് 4 റണ്സ് മാത്രം പക്ഷെ അവസാന ഓവറിലെ 4 പന്തുകള് കഴിഞ്ഞ് അഞ്ചാമത്തെ ബോള് ആയിരിക്കുന്നു. ക്രീസില് ബാറ്റുചെയ്യുന്നത് മാധവന്. മാധവനു ഇന്ദുലേഖയിലേക്കുള്ള ദൂരം ഒന്നുകില് ഒരു ഫോര് അല്ലെങ്കില് ഓരോബോളിനും രണ്ടു റണ്സ് വീതം. ബോളുമായി ജോണിക്കുട്ടി ദൂരെ നിന്നു ഓടിവന്ന് വലതു കൈ വായുവില് രണ്ടുമൂന്നാവര്ത്തി വട്ടത്തില് ചുഴറ്റി മിസൈല് തൊടുത്തു വിട്ടു. തിരമാല കരക്കടിയും മുന്പ് മുകളിലേക്കുയര്ന്ന് സ്റ്റില് ആയ പോലെ നൂറുകണക്കിനു തൊണ്ടകളില് നിന്നും ശബ്ദം പാതി പുറത്തുവന്നു..ഓ.....
ഒന്നും സംഭവിച്ചില്ല. മാധവന് ബാറ്റ് വീശിയെങ്കിലും സ്റ്റമ്പ്സിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില് ബോള് വിക്കറ്റ് കീപ്പറുടെ കയ്യില് ഒതുങ്ങി. ജോണിക്കുട്ടി നിരാശയോടെ തലയില് കൈ വച്ചു .എന്നാലും വിജയ പ്രതീക്ഷ യോടെ അവസാന ബോളിനു തയ്യാറെടുത്തു. മാധവന് ഇന്ദുലേഖയുടെ ക്ലാസ്സിനു നേരെ നോക്കുന്നതു ഞാന് മാത്രം കണ്ടു. ബോളുമായി ജോണിക്കുട്ടി നേരത്തെ ഓടിയ അത്രയും ദൂരം ഓടിയില്ല.പകരം 2-3 സ്റ്റെപ്സ് മാത്രം വച്ച്, ഇടതു കയ്യില് നിന്നും ബോള് വലതു കയ്യിലെ 3 വിരലുകള് കൊണ്ട് പിടിച്ച് തലക്കു മുകളിലൂടെ ചുഴറ്റി ഒറ്റയേറ്. ബോള് കറങ്ങി കറങ്ങി പിച്ചിന്റെ മദ്ധ്യത്തില് കുത്തി ഉയര്ന്നു. മാധവന് ഒന്നു രണ്ട് ചുവട് മുന്നോട്ടു നീങ്ങി വീശിയടിച്ചു. പന്തിനു അപ്പോള് ഒരു കിളിയുടെ രൂപം വന്നു.കവര് ഏരിയയില് ബൌണ്ടറിക്കു പുറത്ത് പന്തെന്ന ആ കിളി പറന്നിറങ്ങി. 4 റണ്സ് വലിപ്പമുള്ള മുട്ടയിട്ടു. വിജയത്തിന്റെ ഇത്രയും സുന്ദരമായ ഒരു മുഹൂര്ത്തം ഇതുവരെയും ആരും ആ ഗ്രൌണ്ടിനു നല്കിയിട്ടില്ല. മാധവന്റെ ടീം വിജയിച്ചു. ആര്പ്പുവിളികളോടെ ചുറ്റിലും കൂടിനിന്ന മാധവന്റെ ടീം ഗ്രൌണ്ടിലേക്ക് ഓടി ആര്ത്തു.
വിജയശില്പി മാധവന് അന്നേരം എന്റെ അടുക്കലേക്ക് ഓടിയെത്തുകയായിരുന്നു. അവിടെ നിന്നും നേരെ ഇന്ദുലേഖയുടെ ക്ലാസിലേക്ക് .എന്നാല് ഇന്ദുലേഖയുടെ ഇരിപ്പിടം ശൂന്യമായിരുന്നു. നിരാശയോടെ മാധവന് എന്റെ നേരെ നോക്കി. എന്നിട്ട് പതിഞ്ഞശബ്ദത്തില് പറഞ്ഞു “അവള് പോയി”..
അടുത്ത ദിവസം ശനിയാഴ്ച, കോളേജ് അവധി.ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇന്ദുലേഖയെ കാണാന്. ഈ രണ്ടു അവധി ദിവസങ്ങളിലും മാധവന് കോളേജില് വന്നിരുന്നു എന്ന് കോളേജിനു പരിസരത്ത് സ്റ്റേഷനറി ക്കടനടത്തുന്ന ചന്ദ്രേട്ടന് പറഞ്ഞു. കോളേജ് ഗേറ്റിനു മുന്നില് വെറുതേ മണിക്കൂറുകളോളം കോളേജും നോക്കി ഇരുന്ന മാധവനെ ചന്ദ്രേട്ടന് ഇന്നും ഓര്ക്കുന്നുണ്ടാവാം. തിങ്കളാഴ്ച ഞങ്ങള് ഇന്ദുലേഖയെ കാത്ത്നിന്നു. പക്ഷെ ഇന്ദുലേഖ വന്നില്ല. ആ ആഴ്ച മുഴുവനും ആ കുട്ടി വന്നില്ല. ആഴ്ചയ്ക്കൊടുവില് മാധവന് എന്നോട് പോലും യാത്ര പറയാതെ പൂനയ്ക്ക് പോയി ജോലിയില് പ്രവേശിച്ചു.
എക്സാമടുത്ത സമയത്താണ് പിന്നീട് ഞാന് ഇന്ദുലേഖയെ കാണുന്നത്. അപ്പോഴാണ് അക്കാര്യം അറിഞ്ഞത്, അന്നത്തെ ക്രിക്കറ്റ് കളി നടന്ന ആഴ്ചയില് ഇന്ദുലേഖയുടെ എന്ഗേജുമെന്റായിരുന്നു. അതു കാരണമാണ് ആ കുട്ടി അന്നെല്ലാം ക്ലാസ്സില് വരാതിരുന്നത്. വിവാഹം ഉറപ്പിക്കാന് പോകുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് മാധവനോട് കളി ജയിച്ചു വന്നാല് തന്റെ പ്രണയത്തിന്റെ മറുപടി “യെസ്” ആണെന്ന് ആ കുട്ടി പറഞ്ഞത് ..? കാരണം ഇന്നും അജ്ഞാതമാണ് . ഒരു പക്ഷെ കളിയില് മാധവന്റെ ടീം തോല്ക്കുമെന്ന് ഇന്ദുലേഖയും കരുതിയിരിക്കാം.
പിന്നീട് വര്ഷങ്ങള്ക്കിപ്പുറം മാധവനെ ഞാന് കാണുന്നത് ഈ ദുബായില് വച്ചാണ്. എങ്ങനെയോ എന്റെ അഡ്രസ്സ് തേടിപ്പിടിച്ചു ദുബായ് മീഡിയാസിറ്റിയില് അവന് വന്നു. കമ്പനി ആവശ്യത്തിനു ദുബായില് വന്നപ്പോള് ആണ് എന്നെ കാണാന് വന്നത്. അവന്റെ മിടുക്കു കൊണ്ട് ആ പൂനെ കമ്പനിയുടെ സിംഗപ്പൂര് ഒഫീസില് നല്ലൊരു പോസ്റ്റിലേക്കു മാറാന് മാധവനു കഴിഞ്ഞിരുന്നു.ഇന്ദുലേഖയെ കുറിച്ച് അവന് ഒന്നും ചോദിക്കുകയോ ഞാന് എന്തെങ്കിലും പറയുകയോ ഉണ്ടായില്ല. സൌഹ്രുദത്തിന്റെ നല്ലകുറേ നിമിഷങ്ങള് പങ്കുവെച്ച് അവന് പിരിയുമ്പോള് ഒരു കാര്യം മനസ്സിലായി അവനിപ്പോഴും കല്ല്യാണമൊന്നും കഴിക്കാതെ ഒറ്റത്തടി തന്നെയാണ് എന്ന്. മാധവന് പോയ ശേഷം ഞാന് ഇന്ദുലേഖയെ കുറിച്ചു ആലോചിച്ചു. ഇന്ദുലേഖ ഇപ്പോള് എവിടെയായിരിക്കും......
കുറച്ചു നാളുകള്ക്ക് ശേഷം ഞാന് നാട്ടിലെത്തിയ അവസരത്തിലായിരുന്നു വിനീത് എന്ന സുഹ്രുത്തിന്റെ കല്ല്യാണം. കല്ല്യാണത്തലേന്ന് വിനീതിന്റെ വീട്ടില് വന്നവരില് ഒരാളായി ഇന്ദുലേഖയെ ഞാന് കണ്ടു. നിലാവു പോലെ ചിരി പരത്തിയിരുന്ന പണ്ടത്തെ ഇന്ദുലേഖയെ ഞാന് കണ്ടില്ല പകരം ജീവിതത്തിലെ നിലാവു നഷ്ടപ്പെട്ട ഒരു ഇന്ദുലേഖയെയാണ് എനിക്കു കാണാന് സാധിച്ചത് . വിവാഹം കഴിഞ്ഞ് നാലു വര്ഷത്തിനു ശേഷം ഭര്ത്താവിന്റെ മരണം തളര്ത്തിയ ഇന്ദുലേഖ, കൈവിരലില് തൂങ്ങി ചിണുങ്ങുന്ന 3 വയസ്സു കാരനോട് എന്നെ ചൂണ്ടിപ്പറഞ്ഞു കൊടുത്തു “മോന് ഈ മാമനെ അറിയുമോ...അമ്മാടെ ഫ്രന്റാ..ഒരു ഹലോ എന്നു പറഞ്ഞേ മാമനോട്..” ഇത്തിരി നനവ് പരന്ന,കരിമഷി അന്യമായ ഇന്ദുവിന്റെ കണ്ണില് നോക്കാന് ഞാന് അശക്തനായിരുന്നു. പക്ഷെ കോളേജ് ഗ്രൌണ്ടില് ക്രിക്കറ്റ് കളിക്കുശേഷം മാധവനെ എടുത്തുയര്ത്താന് ആര്പ്പുവിളിയോടെ ഓടിയണഞ്ഞ നൂറു കണക്കിനു കൂട്ടുകാര് പെട്ടന്ന് നിശ്ശബ്ദരായി നിന്നത് ഞാന് അറിഞ്ഞു. ശബ്ദം തണുത്തുറഞ്ഞ് അവരെല്ലാം തന്നെ ആരുടെയൊക്കെ കണ്ണില് നിന്നാണാവോ ഇനി കണ്ണീരായി പുനര്ജ്ജനിക്കുക.സത്യത്തില് മോഹങ്ങളും വിധിയും തമ്മിലായിരുന്നു ആ ക്രിക്കറ്റ് മത്സരം. വിജയിച്ചത് ആരെന്നു തീരുമാനിക്കേണ്ടതു ഇനി തേര്ഡ് അമ്പയറാണ്.

27 comments:

Anonymous said...

റഫീക്കെ, ഇതു നീയായിരുന്നോ :). ഇനി മുഴുവന്‍ വായിക്കട്ടെ,

Abdul said...

Da Muthe, Kalakkeeda!
Ente sammepyam ninney oru kadha kaaranakkiyirikkunnu.Keep it up!
I can feel the heart-beets of the real charectors of this story.You had won in bringing the full essence of the life truely in this story. Once again I heartly appreciate your attempt. keep writing!
with all the very best wishes...

Abdul Majeed.K.H,
Ex- Arts Club Secretary,
SVNSS College,
Vyasagiri,Wadakkanchery.

Rafeek Wadakanchery said...

നന്ദി..അന്ന..
എന്നെ നന്നായി അറിയുന്ന അന്നയെ എനിക്കു മനസ്സിലായില്ല...?

നന്ദി മജീദ്
ക്യാമ്പസിലെ ചിരിക്കു പലപ്പോഴും കണ്ണീര് പകരം വെക്കേണ്ടി വന്ന സാഹചര്യംങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാവാം അല്ലെ..
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി..

tk sujith said...

നീയിനി എന്തൊക്കെ എഴുതും?പേടിയാവുന്നു.:)

Gouri said...

Hellooo Rafeek Bhai,
It was arefreshing experience to read indulekha...It gave a nostalgic feeling to be able to go back to the campus life we all enjoy. The best part was that the story was rooted in realism and it was presented in a unique style...All the best Rafeek Bhai for ur future ventures....:-)

smitha said...

Ay.,
I experienced few moments ....... back at my college corridors,close at heart.
your style of writing brings your readers more closer to you,coz it was deep from within.
keep going......
One more feather........
smithasaleem.

വരവൂരാൻ said...

സുഹ്രുത്തേ കഥയെ വെല്ലുന്ന എഴുത്ത്‌, അതി മനോഹരം. അമീർ ഖാന്റെ 'ലഗൻ' സിനിമ കണ്ടപോലെ..

കശുമാവിന് മരങ്ങള് കാവല് നില്ക്കുന്ന,പുല്ലും ചരലും സമാസമം പങ്കിട്ടെടുത്ത കോളെജ് ഗ്രൌണ്ടില്
ഇപ്പൊഴും ആ ഗ്രൗണ്ട്‌ അങ്ങിനെ തന്നെയാവുമോ

കുഴൂര്‍ വില്‍‌സണ്‍ said...

നിന്റെ എഴുത്ത് വല്ലാതെയാക്കി.

മാധവന്‍ പ്രണയത്തിന്റെ ഗോള്‍ പോസ്റ്റില്‍ ഏറ്റവും ഏകാന്തമായി കാത്ത് നിന്ന നിമിഷം.

എല്ലാ കളികളും ഇങ്ങനെയാകുമോ ?
അല്ലെങ്കില്‍ എല്ലാം കളിയാകുമോ ?

നിന്റെ എഴുത്ത് കളികളെ കാര്യമാക്കി

വരവൂരാൻ said...

സുഹ്രുത്തേ കഥയെ വെല്ലുന്ന എഴുത്ത്‌, അതി മനോഹരം. അമീർ ഖാന്റെ 'ലഗൻ' സിനിമ കണ്ടപോലെ..

കശുമാവിന് മരങ്ങള് കാവല് നില്ക്കുന്ന,പുല്ലും ചരലും സമാസമം പങ്കിട്ടെടുത്ത കോളെജ് ഗ്രൌണ്ടില്..

ഇപ്പൊഴും ആ ഗ്രൗണ്ട്‌ അങ്ങിനെ തന്നെയാവുമോ

Rafeek Wadakanchery said...

Suresh Menon to me


Hi Rafeeq,

I read the story good one.

Rafeek Wadakanchery said...

anil karamil to me


vyasa college le padananubhavam vayichu nannayittundu. njannum avide annu padichathu

Rafeek Wadakanchery said...

former football team captain Ashraf to me

Super Aliya,,,,am not adding any butter …….my feedback is genuine,,,,eee story ente kannu nanachu.!!!!!!!.


In the initial stage I thought this match between cricketers V/S Footballers is the one that I played,but realized going to the end of the story it perhaps the game that happened after I left the college.The game in that I played was also we footballers won.Any way,you MUST KEEP WRITING……..pls…..

Rafeek Wadakanchery said...

Hi daa,

Indulekha kalakki... Thanks for this.. It really took me to the college days - nostalgic.

Hey, this is the same Madhavan, who was with ----? Anyways, its really nice to think about those days.. Do keep sending the same kind of things.

Do keep in touch.

With love,

GK.

Rafeek Wadakanchery said...

മാത്രുഭൂമി-ബ്ലോഗന യില്‍ ഇന്ദുലേഖ എന്ന ക്യാമ്പസ് ഓര്‍മ്മ 2 ലക്കങ്ങളിലായി വന്നു. ഈ സന്തോഷം എന്റെ പ്രിയപ്പെട്ട സുഹ്രുത്തുക്കളുമായി പങ്കുവെക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.
ഇത്തരം ഒരു എഴുതപ്പെടലിന് ഈ ചിന്തകള്‍ക്ക് സാധ്യത ഉണ്ടെന്ന് കാണിച്ചുതന്ന കൂട്ടുകാരന്‍ വിത്സണ്‍ കുഴൂര്‍,ഇതു ആദ്യമായി പ്രസിദ്ധീകരിച്ച “ഇ-പത്രം”, എഴുതിയത് വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍, ഇവരോടൊക്കെ നന്ദി പറയാനും ഈ അവസരം ഉപയോഗിക്കുകയാണ്.
റഫീക്ക് വടക്കാഞ്ചേരി

Anonymous said...

റഫീഖ്,
നന്നായിരിക്കുന്നു. കീപ്പ് ഇറ്റ് അപ്.

ഫൈസല്‍ ബിന്‍ അഹ് മദ്.

Rafeek Wadakanchery said...

Hello,
Anu to me

Njan paranjittundu,....

enikku aadyam kathapatrangalude peru yojikkan pattiyilla

pakshe, vaayichu kazhinjittu enikku serikkum ishtamayi

enikkettavum ishtapettathu 'njan' enna characterine aanu

ithil madavan enna character ennodu pandu paranjittundu.

pakshe samsarichappo ullathinekalum jeevan characterinnu vaayichappol thonni

jalaja said...

മാതൃഭുമിയിലെ ബ്ലോഗനയില്‍ ഇന്നലെ കണ്ടു.ഇന്ന് മുഴുവന്‍ വായിച്ചു.‘കിളി പറന്നിറങ്ങി 4റണ്‍സ് വലിപ്പമുള്ള മുട്ടയിട്ടു.’ നല്ല ഭാവന . നല്ല കഥ. അതോ അനുഭവമോ?
നന്മകള്‍ നേരുന്നു.

പി എ അനിഷ്, എളനാട് said...

വെറുതെയല്ല ശരിക്കും ഇഷ്ടപ്പെട്ടു
സ്നേഹപൂര്‍വം പി. എ. അനിഷ്

hAnLLaLaTh said...

മനസ്സില്‍ തൊടുന്ന എഴുത്ത്..
ആശംസകള്‍

ജെപി. said...

ആശംസകള്‍ നേരുന്നു..........

greetings from thrissivaperoor

ദേവസേന said...

sound engr- ക്ക് ഇമ്മാതിരി എഴുത്തും കൈവശമുണ്ടല്ലേ.

പെണ്ണുങ്ങളെ ഇത്രക്കങ്ങട്ട് വിശ്വസിക്കാന്‍ പാടില്ലന്ന് മാധവനറിയാതെ പോയല്ലോ.

ആശംസകള്‍.

ayyappan said...

Hai....
Realy Heart touching....I liked the beauty of your literature !
Keep it up...!

Ayyappan PC

Rafeek Wadakanchery said...

Roy Raphael to me

hai rafeek
I have read ur story, not a story but experience: a wonderful campus feel
Very simple at the same time philospical
The conclusion part is amazing.
ROY RAPHAEL

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വായിച്ചിരുന്നു. ഇന്ന് ഒന്ന് കൂടി വായിച്ചു.
വളരെ നന്നായിട്ടുണ്ട് എഴുത്ത്..

അഭിനന്ദനങ്ങൾ

4myspecial said...

മച്ചു അപാര എഴുത്ത് ഇവിടേ IPL നടക്കാണ് ഇതുപോലെ കിളി പറന്നു മുട്ട ഇടൊ എന്ന് നോക്കിയിരിക്ക്യാണ് ഇവിടെ,

എന്നാലും മച്ച് എന്റെ സകല മൂഡും പോയി.........

സുല്‍ |Sul said...

റഫീക്..
മൂന്നു ദിവസമായി ഈ പേജ് ഞാന്‍ തുറന്നു വച്ചിട്ട്. എങ്ങനെയെങ്കിലും വായിക്കണം എന്നു കരുതിയിട്ട്. തുടക്കം വായിച്ച് മറ്റെന്തിലേക്കെങ്കിലും ശ്രദ്ധമാറി പോയികൊണ്ടേയിരുന്നു.

ഏതായാലും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു... വളരെ ഇഷ്ടമായി... സൂപ്പര്‍ എഴുത്ത് റഫീക്. ഇനിയും പ്രതീക്ഷിക്കട്ടെ.
-സുല്‍

Rafeek Wadakanchery said...

സുല്‍,ഫോര്‍ മൈ സ്പെഷല്‍,ബഷീര്‍ ഭായി,റോയ് റാഫേല്‍,ദേവസേന,അയ്യപ്പന്‍,ജെപി,ഹന്‍ലല്ലത്ത്,അനീഷ്,അനു,ഫൈസല്‍,എല്ലാവര്‍ക്കും നന്ദി...അഭിപ്രായങ്ങള്‍ക്ക് പെരുത്ത നന്ദി.

#ഫോര്‍ മൈ സ്പെഷല്‍...മച്ചു..എത്ര ഐ.പി.എല്‍ മുട്ടകിട്ടി..അറിക്കണേ..പ്ലീസ്.