പ്രണയത്തിന് വില പതിനായിരം രൂവ.



1995-1998

“പ്രണയത്തിന് മുല്ലേ...
കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും..
എപ്പോഴാണു നീ
ഞാനറിയാതെ പൂത്തത്...........”

കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില് വച്ച് മജ്നുവിന്റെ കടലാസ് കെട്ടില് നിന്നും ഈ നാലു വരിക്കവിത കണ്ടെടുക്കുമ്പോള് എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബപരമായി അവര് എഴുത്തുകാരാണ് ,പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നുമാത്രം,ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല് ഈ കവിത ഇങ്ങനെ ആവും.. “189/1920 നമ്പരിലുള്ള ടി വസ്തുവില് തെക്കു പുഴയും വടക്കു റോഡും അതിരു നിശ്ചയിച്ച ഒന്നരേക്കര് ഭൂമിയില്, മേല് വിശദമാക്കിയ ടി മുല്ല,കരാറുകാരന് കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും ഒന്നാം കക്ഷിയുടെ അറിവോ സമ്മതമോ കൂടാതെ പൂത്തിരിക്കുന്നു.”
അതെ ആധാരം എഴുത്ത് ,പ്രമാണം എഴുത്തു ഇതൊക്കെയാണ് അവര് പാരമ്പര്യമായി ചെയ്യുന്നത്. അതു കൊണ്ട് മജ്നു കവിത യെന്ന അബദ്ധം കാണിക്കാന് വഴിയില്ല.
മജ്നു ഇപ്പോള് കോളെജില് പഠിക്കുന്നില്ല.ഡിഗ്രിക്ക് പ്രൈവറ്റായി ചേര്ന്നു. ഒപ്പം പിതാവിന്റെ എഴുത്തില് അസിസ്റ്റന്റ് നിയമനവും ആയി. ഇടക്ക് പഴയ കൂട്ടുകാരെ സന്ദര്ശിക്കാനാണ് കോളെജിലെക്കുള്ള ഈ വരവു. പക്ഷെ ഞങ്ങളെ കാണാനെന്ന പേരിലുള്ള ഈ വരവിന്റെ പിന്നില് ഇതുവരെ റിലീസ് ചെയ്യാത്ത ഒരു പ്രണയം ഉണ്ടോ എന്ന സംശയം അവിടെ കൂട്ടുകാരില് ചിലര് ഉയര്ത്തിയിരുന്നു.എന്തായാലും നാലുവരിക്കവിതയുടെ രൂപത്തില് മജ്നുവിനെ കയ്യോടെ പൊക്കിയിരിക്കുന്നു.

വിജയേട്ടന്റെ കടയിലെ ചായ തണുത്തു തുടങ്ങി. എന്തു പറയണം എന്നറിയാതെ മജ്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞങ്ങള് ചായക്കടയില് നിന്നും ഇറങ്ങി നടന്നു. കോളേജിനു പുറത്ത് റോഡിലേക്ക് തണല് വിരിച്ച മാവിന്റെ തണുപ്പില് ഞാനിരിപ്പുറപ്പിച്ചു.മജ്നു റോഡില് മലര്ന്നു കിടന്നു.ഞാനോര്ത്തു ഇവന് “ ചെമ്മീന് ഫെയിം പരീക്കുട്ടിക്കു പഠിക്കുകയാണോ എന്ന്. ഒരു ദയനീയമായ പ്രണയം അവന്റെ കണ്ണിലുണ്ട്. കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും അറിയാതെ പൂത്ത പ്രണയത്തിന്റെ മുല്ല.
ഞാന് ആലോചിച്ചു നോക്കി ആരാവും ആ നായിക..?
ഉത്തരം കിട്ടാത്ത ചോദ്യം..?
ആ നാലുവരികവിത എഴുതിയ പേപ്പര് ഞാനെടുത്ത് മഹാനായ ഷെര്ലക്ക് ഹോംസിനെ മനസ്സില് ധ്യാനിച്ച് സൂക്ഷ്മമായി പരിശോധിച്ചു. റൂള് പെന്സില് കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്, മാത്രമല്ല എഴുതിയതിനു ചുറ്റിലുമായി ഒന്നുരണ്ട് പൂക്കളും ഇലകളും ഭംഗിക്കുവേണ്ടി വരച്ചു ചേര്ത്തിരിക്കുന്നു. ഒരു നോട്ട്ബുക്കില് നിന്നും ധ്രുതി പിടിച്ചു കീറിയെടുത്ത പോലെ ഉള്ള ഒരു പേജ് ആണ് അത്. എഴുതാനുപയോഗിച്ച റൂള് പെന്സിലിനും പ്രത്യേകത ഉണ്ട്. HB2 സീരീസില് വരുന്ന തരം പെന്സിലാണ് അത്. സാധാരണ സയന്സ് പഠിക്കുന്ന കുട്ടികളാണ് റെക്കോര്ഡ് വരക്കുന്നതിനു ഈപെന്സില് ഉപയോഗിക്കുക. ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാല് ബോട്ടണി,സുവോളജി വിദ്യാര്ത്ഥികള്.സുവോളജി മെയിന് അക്കാലത്ത് കോളെജില് ഇല്ല. പിന്നെ ബോട്ടണി..യെസ് ഇത് ബോട്ടണിയിലെ ആരോ കൊടുത്തതാണ്. കവിതക്കൊപ്പം വരച്ചു ചേര്ത്ത ഇലകള് കണ്ടാലറിയാം സ്ഥിരമായി പച്ചിലകള് വരക്കുന്ന ആരോ ആണ് ഈ കക്ഷി എന്ന്. ശ്ശെടാ...അതാരാണ് ബോട്ടണിയില് നിന്നും ,ഈ അന്തം കുന്തം ഇല്ലാത്ത മജ്നുവിന് ഇത്രയും മനോഹരമായ പ്രണയം സമ്മാനിച്ചത്. മനസ്സില് പല മുഖങ്ങളും തെളിഞു. അവസാനം ഒരാളില് ചെന്നു നിന്നു.
ലൈല. മഴവില്ലിന്റെ നിറങ്ങള് കടം കൊണ്ട ദുപ്പട്ടയണിഞു ക്യാമ്പസില് എത്താറുള്ള സുന്ദരിക്കുട്ടി.
അതെ അത് മറ്റാരും ആവില്ല ലൈല തന്നെ ഞാനുറപ്പിച്ചു.
മജ്നൂ..ഞാന് വിളിച്ചു.അവന് കിടന്ന കിടപ്പില് തന്നെ എന്നെ നോക്കി.
“സത്യം പറയണം ലൈല ആണല്ലെ നിന്റെ പ്രണയത്തിന്റെ മുല്ല“ മജ്നു വിശ്വാസം വരാതെ ചാടിയെഴുന്നേറ്റു.ഞാനതെങ്ങിനെ മനസ്സിലാക്കി എന്നറിയാതെ അവന് വാ പൊളിച്ചിരുന്നു. ക്യാമ്പസിലെ എന്റെയും നല്ലസുഹ്രുത്താണ് ലൈല.അതു കൊണ്ട് ആ നിമിഷം മുതല് അവരുടെ പ്രണയത്തിന്റെ മൂക സാക്ഷിയായി ഞാന്മാറി . ആശംസകള് നേര്ന്ന് ഞാന് പിരിഞ്ഞു. വര്ഷാവസാനം ഒരു ഡാം തുറന്നു വിട്ടപോലെ കോളെജിലെ കൂട്ടുകാരെല്ലാവരും ജീവിതത്തിലേക്ക് ഒഴുകിപ്പോയി. പുതിയ തലമുറ ക്യാമ്പസിന്റെ സജീവതയിലേക്ക് പെയ്തിറങ്ങി..

1999-2000

ഒരു മഴപ്പകല്.
ശക്തി പ്രാപിക്കാന് തുടങ്ങിയ മഴയില് നിന്നും രക്ഷപ്പെട്ട് ത്രിശ്ശൂര് വടക്കേചിറ ബസ് സ്റ്റാന്റിലെ (വടക്കെ സ്റ്റാന്റ്)
ബസ് ഷെല്റ്ററിലേക്ക് ഞാന് ഓടിക്കയറി. എന്നെപ്പോലെ തന്നെ അഭയം തേടിയ കുറച്ചു പേര്ക്കിടയില് ദാ..നില്ക്കുന്നു മജ്നു. സ്വാഭാവികമായും ഒരാളെക്കൂടിയും എന്റെ കണ്ണുകള് തിരഞ്ഞു. ഇല്ല തെറ്റിയില്ല ,ഒട്ടൊരു ചമ്മലോടെ ലൈലയും ഉണ്ടായിരുന്നു. സാരിയുടുത്ത ലൈലയെയും കസവു മുണ്ടെടുത്തു ചുള്ളനായി നിന്ന മജ്നുവിനേയും കണ്ടപ്പോള് ഞാന് ഉറപ്പിച്ചു അവരുടെ കല്ല്യാണം കഴിഞ്ഞെന്ന് . എന്നല് മജ്നു ഉടനെ തിരുത്തി ,കൌസ്തുഭം കല്ല്യാണമണ്ഡപത്തില് ഒരു ഫ്രന്റിന്റെ കല്ല്യാണത്തിനു വന്നതാണു രണ്ടുപേരും. ഞാന് ചോദിച്ചു ഇനി എന്നാണ് നിങ്ങളുടെ..? നാണത്തില് പൊതിഞ്ഞ ഒരു പുഞ്ചിരി ലൈലയുടെ മുഖത്ത് ഉദിച്ചു.മജ്നു പറഞ്ഞു ഇവളുടെ പി.ജി. കോഴ്സ് കഴിഞ്ഞാല് അപ്പോഴെക്കും ഞാനും ഒന്നു സെറ്റില് ആവും. ഞാനോര്ത്തു ഭാഗ്യവാന് പ്രീഡിഗ്രി കഴിഞ്ഞ് ആധാരമെഴുത്തില് ശ്രദ്ധ കൊടുത്ത കാരണം അവനെപ്പോള് വേണമെങ്കിലും സെറ്റിലാവാം, ലൈലയെ കല്ല്യാണം കഴിക്കാം.അതല്ല വല്ല ഡിഗ്രിയോ മറ്റൊ പഠിക്കാന് പോയിരുന്നെങ്കില് ലൈലയെ വേറെ വല്ല “കാക്ക“യും കൊത്തിക്കൊണ്ടുപോയേനെ. വിദ്യാഭ്യാസം കല്ല്യാണത്തിനും സെറ്റിലാവാനും വിലങ്ങു തടിയാണ് .
മഴ ശക്തി കുറഞ്ഞപ്പോള് അവരോട് യാത്ര പറഞ്ഞ് ഞാന് ബസ്സില് കയറി.വടക്കാഞ്ചേരിക്കുള്ള ബസ്സ്, സ്റ്റാന്റ് വിടുമ്പോഴും എനിക്കു കാണാമായിരുന്നു പ്രണയം പൂത്ത ഭൂമിയിലെ നക്ഷത്രങ്ങളായി രണ്ടാത്മാക്കള് ആ ബസ് ഷെല്റ്ററില് കണ്ചിമ്മുന്നത്.

2001-2003

കാലചക്രം ഉരുണ്ടു.(അതിനു വേറെ എന്താ പണി,ചുമ്മാ ഉരുണ്ടാല് മതിയല്ലോ)
വടക്കാഞ്ചേരി N.S.S BUILDING ല് മൂന്നാം നിലയില് ഒരു കമ്പ്യൂട്ടര് സെന്റര് തുറന്ന് ജീവിതത്തിലേക്ക് ഞാന് സീരിയസ്സായി ENTER ചെയ്ത കാലം. ഈ സംരഭത്തില് CLICK ആവണേ എന്ന പ്രാര്ത്ഥനയോടെ പരിശ്രമിക്കുന്ന കാലം..മറ്റൊരു മഴപ്പകല് . കമ്പ്യൂട്ടര് സെന്ററിന്റെ ഗ്ലാസ്സ് ഡോറിന് പുറകിലായി പരിചയമുള്ള ഒരു മുഖം. അതെ മജ്നു ആണല്ലോ അത്. ഞാന് വേഗം അവനടുത്തേക്ക് ചെന്നു. പതിവു പോലെ പുറകില് ലൈലയെ തിരഞ്ഞു. ഇല്ല കാണുന്നില്ല. ചിലപ്പോള് ബില്ഡിംഗിന്റെ താഴെ നില്ക്കുകയാവും.ഇങ്ങനെ ചിന്തകള് കാടു കയറുമ്പോള് മജ്നു പറഞ്ഞു.
“ഒരു പ്രശ്നം ഉണ്ട്”..
ഞാന് ഉറപ്പിച്ചു. ഇവന് അവളെ അടിച്ചു മാറ്റി കൊണ്ടുവന്നിട്ടുണ്ടാവും. ഇന്ന് മിക്കവാറും എന്റെ വീട്ടില് ഇവര്ക്ക് മണിയറ ഒരുക്കേണ്ടി വരും.
ഞാന് ചോദിച്ചു “എന്താപ്രശ്നം”
ലൈലയുടെ കല്ല്യാണം ഉറപ്പിച്ചു. ത്രിശ്ശൂരുള്ള വേറൊരു പാര്ട്ടിയുമായിട്ട്.
അയ്യോ..!! ഞാനറിയാതെ ഒരു കുഞ്ഞു നിലവിളി പുറത്തുവന്നു. തളരാന് പാടില്ല.മജ്നുവിനെ ആശ്വസിപ്പിക്കണം,ഞാന് തീരുമാനിച്ചു.
“എന്നാല് ഒരു കാര്യം ചെയ്യ് നീയവളേയും കൊണ്ട് ഇങ്ങു വാ..നമുക്ക് രജിസ്ട്രര് ചെയ്യാം.ഞാന് ധൈര്യം പകര്ന്നു.
ങ്..ഹും രജിസ്റ്റര് മാര്യേജ് ...ലൈലയുടെ കൂടെ സമ്മതത്തിലാണ് ഈ കല്ല്യാണം നടക്കാന് പോകുന്നത്.
ഓഹോ അപ്പോള് അതാണു പ്രശ്നം..വഞ്ചന... പെണ്ണു കൂറു മാറി.ഇവനെക്കാള് നല്ലൊരു ഇട്ടിക്കണ്ടപ്പനെ കിട്ടിയപ്പോള് ലൈല പെണ്ണിന്റെ സ്വഭാവം കാണിച്ചു.
എന്നാല് പിന്നെ പോട്ടെടാ..അത്രേം ആത്മാര്ത്ഥത ഇല്ലാത്ത അവളേക്കാള് നല്ല ബന്ധം നിനക്കു വേറെ കിട്ടില്ലെ..നിന്റെ ഭാഗ്യം ..നീ രക്ഷപ്പെട്ടു..എന്നൊക്കെയുള്ള ആശ്വാസ വചനങ്ങള് ഞാന് ചൊരിഞ്ഞു.
അല്ല..അവള് പോയതൊന്നും അല്ലപ്രശ്നം..അവള്ക്ക് എന്നെ വേണ്ടെങ്കില് വേണ്ട.എന്റെ പതിനായിരം രൂപ അവളുടെ കയ്യില് ഉണ്ട്.അത് അവള് തിരിച്ചു തരുന്നില്ല..എനിക്കാ കാശ് കിട്ടണം .. കിട്ടിയേ പറ്റൂ..
മജ്നു ഇതു പറഞപ്പോള് ഞാന് ശരിക്കും അന്തം വിട്ടു. ഇത്രേം കാശ് നീ എന്തിനാണ് അവളെ ഏല്പ്പിച്ചത്..? എന്തെങ്കിലും രേഖ ഉണ്ടോ..? എന്നായി ഞാന്, മജ്നു പറഞ്ഞു ഭാവിയില് ഒന്നിച്ചു ജീവിതം തുടങ്ങാന് അവളെ ഏല്പ്പിച്ചതാണ് ഈ പണം.രേഖ യൊന്നും ഇല്ല. വീട്ടുകാര് സമ്മതിക്കാതെ വരുമ്പോള് ഒളിച്ചോടാന് തീരുമാനിച്ചാല് ഈ പതിനായിരം രൂപ ഒരു സഹായം ആയിത്തീരും എന്നൊക്കെ കരുതി ലൈലയെ ഏല്പ്പിച്ചു .ആ കാശ് ആണ് ലൈല ഇപ്പോള് മടക്കി ത്തരാതെ ഇരിക്കുന്നത്...ങ്..ഹും ഞാന് ആണാണെങ്കില് അവളുടെ കയ്യില് നിന്നും ഈ പണം ഞാന് വാങ്ങും. ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്ന “കാതലന്“ മജ്നു പെട്ടന്ന് തന്നെ രോഷാകുലനായ “കാലന്“ മജ്നുവായി മാറി. ബില്ഡിംഗിന്റെ താഴെ കിടക്കുന്ന ജീപ്പ് ചൂണ്ടി മജ്നു തുടര്ന്നു..
..താഴെ ദാ..ജീപ്പു നില്ക്കുന്നത് കണ്ടോ. അതില് മുഴുവന് എന്റെ ആളുകള് ആണ്. ..ഞാന് നോക്കുമ്പോള് ഒരു ജീപ്പും അതില് മാഫിയാ ശശി, കനല്ക്കണ്ണന് ,ഭീമന് രഘു,അബുസലീം എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേരും. “ഞങ്ങളിപ്പോള് ലൈലയെ കെട്ടാന് പോകുന്ന അവനുണ്ടല്ലോ അവന്റെ വീട്ടിലെക്കു പോവുകയാണ്.അവിടെപ്പോയി പറയാല്ലോ ഭാവി വധു വിന്റെ സ്വഭാവ ഗുണം..അവന്റെ കയ്യില് നിന്നും വാങ്ങാം പതിനായിരം രൂപ. ഞാനതങ്ങു വാങ്ങുകേം ചെയ്യും.“
ഞാന് ആകെ വല്ലാത്ത അവസ്ഥയിലായി.എന്തൊക്കെയായാലും ഒരു പെണ് കുട്ടിയുടെ ജീവിതമാണ് ഇവര് തകര്ക്കാന് പോകുന്നത്. അറിയാതെയാണെങ്കിലും ഞാന് ഇതിനിടയില് പെട്ടു പോയി. എന്തിനാണാവൊ ഇപ്പോളിവര് ഇങ്ങോട്ട് കയറിവന്നത്..?
എനിക്കു ലൈലയെ പരിചയമുള്ളതു കൊണ്ട് ഒരു മദ്ധ്യസ്ഥശ്രമത്തിനാവുമോ..?
ലൈല യുടെ ഒരു ബന്ധു ഈ കമ്പ്യൂട്ടര് സെന്ററില് പഠിക്കുന്നുണ്ടത്രെ.(ഞാന് അപ്പോഴാണു അങ്ങനെ ഒരു കാര്യം അറിയുന്നത്). അയാളെയും എന്നേയും ഒരുമിച്ചു നിര്ത്തിയുള്ള ഒരു അവസാന വട്ട മദ്ധ്യസ്ഥശ്രമത്തിനാണ് അവര് ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്. കാര്യങ്ങളു ടെ പോക്ക് എന്റെ സ്റ്റുഡന്റ് കൂടിയായ ലൈലയുടെ ബന്ധുവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അയാള് ഫോണ് ചെയ്തു ലൈലയുടെ വീട്ടുകാരുമായി സംസാരിച്ചു. ആദ്യമൊക്കെ പൈസയുടെ കാര്യം അറിയില്ലെന്ന് വീട്ടുകാര് പറഞ്ഞെങ്കിലും (സത്യത്തില് വീട്ടുകാര്ക്ക് അറിയില്ലായിരുന്നു.)സംഭവം വഷളാകാന് പോകുന്നു എന്നറിഞ്ഞപ്പോള് എന്നോട് മജ്നുവിനെയും കൂട്ടി ഷൊര്ണ്ണൂരുള്ള വീട്ടില് എത്താന് പറഞ്ഞു.
ജീപ്പില് വന്ന മാഫിയാ ശശി, കനല് കണ്ണന്,ഭീമന് രഘു എന്നിവരെയെല്ലാം പറഞ്ഞയച്ച് ഞങ്ങള് ബൈക്കില് ഷൊര്ണ്ണൂരെ ലൈലയുടെ വീട്ടില് എത്തി.
ഒരു ഇടത്തരം കുടുംബം. വാര്ദ്ധക്യ പരാധീനതകള് ഉള്ള പിതാവു.ഒരു സാധു മനുഷ്യന്. 4 പെണ്മക്കളില് ഇളയവളാണ് ലൈല.വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിമാരുടെ ഭര്ത്താക്കന്മാരാണ്.അവരാണ് ഇതുവരെയും മജ്നുവിന്റെ കാശിന്റെ പ്രശ്നം കൈകാര്യം ചെയ്തത് . അവരാണ് കാര്യങ്ങള് ഇത്രയും മോശമായ അവസ്ഥയില് എത്തിച്ചതും.
എന്നെ ആ അന്തരീക്ഷം ശ്വാസം മുട്ടിച്ചു.
ഒരു ചേച്ചിയുടെ ഭര്ത്താവ് പതിനായിരം രൂപ എന്നെ ഏല്പ്പിച്ചു.മജ്നു ഗേറ്റിനു പുറത്ത് നില്ക്കുകയാണ്.ഞാന് പതിനായിരം രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്തിറങ്ങി.അത്രയും നേരം നിന്നിട്ടും ലൈല ഒരിക്കല് പോലും പുറത്തേക്ക് വന്നില്ല. മഴ പെയ്യാന് തുടങ്ങി.പണം ഞാന് മജ്നുവിന് നല്കി.ബൈക്ക് സ്റ്റാര്ട്ട് ചെയ്ത് മഴയെ കാര്യമാക്കാതെ ഞങ്ങള് തിരിച്ചു. ചെറുതുരുത്തി പാലത്തിന്റെ മുകളില് എത്തിയപ്പോള് മഴയും കൂടിവന്നു.ഭാരതപ്പുഴയിലെ വെള്ളത്തിനു കലക്കവെള്ളത്തിന്റെ നിറം.നീരൊഴുക്കും കൂടീട്ടുണ്ട്.അതുവരെയും ഞാനും മജ്നുവും ഒന്നും സംസാരിച്ചില്ല. ഏതാണ്ട് പാലത്തിന്റെ പകുതി ദൂരം ആയപ്പോള് ബൈക്ക് സ്ലോ ചെയ്യാന് മജ്നു ആവശ്യപ്പെട്ടു. ഞാന് സ്ലോ ചെയ്തു.തന്റെ കയ്യിലുള്ള പതിനായിരം രൂപയുടെ കെട്ട് ശക്തിയോടെ ഭാരതപ്പുഴയിലെ ഒഴുക്കിലേക്ക് മജ്നു വലിച്ചെറിഞ്ഞു. ഒരു ഞെട്ടലോടെ നോക്കി നില്ക്കാന് മാത്രമെ എനിക്കു കഴിഞ്ഞുള്ളൂ. അല്പം മുമ്പുവരെ വല്ലാത്ത ഒരു വാശിയോടെ ഈ പണം വാങ്ങാന് പുറപ്പെട്ടു വന്നിട്ട് ഇപ്പോള് കടലാസ് വില പോലും കല്പ്പിക്കാതെ പുഴയിലേക്ക് ആ പണം വലിച്ചെറിഞ്ഞിരിക്കുന്നു.ഞാന് മജ്നു വിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
മഴ തകര്ത്തു പെയ്യുകയാണ്.
മഴ വെള്ളം മുഖത്ത് പടര്ന്നിറങ്ങിയതു കൊണ്ടാവാം അവന്റെ കണ്ണില് നിന്നും ഒഴുകിയ കണ്ണുനീര് എനിക്കു കാണാന് കഴിയാഞ്ഞത്.

33 comments:

വാഴക്കോടന്‍ ‍// vazhakodan said...

Dear Rafi,
The climax of the story is superb!Nobody can even guess the mind of Majnu.Even the names are fake,I can identify the charectors.
Keep writing...
I think uyou could explain little more about thee "Vijayettan's Tea Shop',where the Guinness book of creditors piled on Vijayettans table, where our names are repeatedly used more than we do!
The reading absolutely give the fragrance of sweet memories of those Vyasa days...
All the best wishes to you.
with loving regards,

Abdul Majeed.K.H,
Vazhakode.

വരവൂരാൻ said...

മനോഹരമായ വിവരണം, ഒരു കഥ പോലെ വായിച്ചും തിർത്തും, ഈ പറഞ്ഞ സ്ഥലങ്ങൾ മനസ്സിൽ ഒരായിരം ഓർമ്മകളായെത്തി. അഭിനന്ദനങ്ങൾ, ആശംസകൾ

NAZEER HASSAN said...

dear rafi
superb...kalakki..da ..
keep writing...
nasi

Chullanz said...

നന്നായിട്ടുണ്ട്‌ റഫീക്‌. സത്യമാണെങ്കില്‍ മജ്നുവിണ്റ്റെ ചങ്കൂറ്റത്തിണ്റ്റെ പ്രശ്നമാകാം. അവനു ചോദിക്കരുന്നല്ലോ അവളുടെ വീട്ടുകാരോട്‌

Dinkan-ഡിങ്കന്‍ said...

vyasaaaaaaaaaaaaa

Rafeek Wadakanchery said...

നന്ദി
മജീദ്,വരവൂരാന്‍,നസീര്‍,ചുള്ളന്‍സ്,ഡിങ്കന്‍..
അഭിപ്രായങ്ങള്‍ക്ക് നന്ദി.

ബഷീർ said...

ഇത്‌ കഥയായിരിക്കട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു. എന്നാലും രു വിമ്മിഷ്ടം. വായിച്ചപ്പോള്‍

naakila said...

അഭിനന്ദനങ്ങൾ
(Pls avoid word varification)
I am from chelakkara, Elanad
My Blog
www.naakila.blogspot.com

naakila said...

പ്രിയപ്പെട്ട ശ്രീ റഫീക്ക് ,
സുഖം തന്നെയല്ലേ.
നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു. ഞാന്‍ ആറ്റൂരിലുളള അറഫ എന്ന സ്കൂളില്‍ മലയാളം അധ്യാകനായി ജോലി ചെയ്യുന്നു.
വടക്കാഞ്ചേരിയുമായി ആത്മബന്ധമുണ്ട്.
ഉത്രാളിക്കാവ് പൂരം സോവനീര്‍( എങ്കക്കാട് ദേശം) ല്‍ 1999 മുതല്‍ തുടര്‍ച്ചയായി 5 കൊല്ലം കവിത പ്രസിദ്ധീകരിക്കാനുളള ഭാഗ്യമുണ്ടായിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ എവിടെയാണ് വീട്?
ഇ മെയില്‍ അയക്കുമല്ലോ
paanish80@gmail.com
( എന്റെ സോഫ്റ്റ് വെയര്‍ ഒന്നു പരീക്ഷിക്കണേ)
http://sites.google.com/site/aksharamsoftware/
സ്നേഹപൂര്‍വം
പി. എ. അനിഷ്

Rafeek Wadakanchery said...

ക്ലൈമാക്സ് ഒരു ജാതി അലക്കായിട്ടുണ്ട് ചുള്ളാ..

റ്റച്ചിങ്ങ്!!!!!

വിശാലമനസ്കന്‍ ഇ-പത്രത്തില്‍ പറഞ്ഞ അഭിപ്രായം

Rafeek Wadakanchery said...

നിങ്ങള്‍ ഒരു നല്ല തിരക്കഥാകൃത്താണ്. ഒരു ദിലീ‍പ് സിനിമയുടെ സീന്‍ പോലെയുണ്ട്

ബിനിഷ് തവനൂര്‍ ഇ-പത്രത്തില്‍ പറഞ്ഞ അഭിപ്രായം

Rafeek Wadakanchery said...

വിശാല മനസ്കന്‍ ,ബിനിഷ് തവനൂര്‍
വളരെ സന്തോഷം ഉണ്ട് അഭിപ്രായത്തിനു നന്ദി

Rafeek Wadakanchery said...

ബഷീര്‍ വെള്ളറക്കാട്
അനീഷ്
അഭിപ്രായം അറിയിച്ചതിനും,പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി

jalaja puzhankara said...

ആ ക്ലൈമാക്സ് അതിഗംഭീരം

Sajna VInish said...

Rafeek bhai assalayi majnuvinte kadha...superb climax and great narration...keep writing....and keep smiling :-) one day hope to see in the credits of a film, the name of rafeek vadakkanchery as screenplay and scriptwriter...
All the best...God Bless, Sajna Vinish

ഹന്‍ല്ലലത്ത് Hanllalath said...

അവസാനം പണം വലിച്ചെറിഞ്ഞത് വായിച്ചപ്പോള്‍ വല്ലാത്ത എന്തോ ഒന്ന് ഉള്ളില്‍....!
ഇതു കഥ മാത്രമാവണേ എന്ന് പ്രത്യാശിച്ചു പോകുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ റഫീക്ക്‌
ഒത്തിരി ഇഷ്ടമായി.. നല്ല ശൈലി.. ക്ലൈമാക്സ്‌ കലക്കി എന്ന് പത്യേകം പറയേണ്ടതില്ലല്ലോ.. ആശംസകള്‍..

krish | കൃഷ് said...

വിഫലമായ പ്രണയത്തിന്റെ പകപോക്കല്‍ കണ്ണീര്‍തുള്ളിയായ് പരിണമിച്ചപ്പോള്‍.
നന്നായിട്ടുണ്ട്.

സെറീന said...

ഒരു മഴ പെയ്തു തോരുന്നു,
ഒറ്റയായൊരു മരം, ഇരുട്ടില്‍
വല്ലാതെ തണുത്തു നില്‍ക്കുന്നു...

Jayesh/ജയേഷ് said...

:)

മുസാഫിര്‍ said...

നടന്ന സംഭവം പോലെ തോന്നുന്നല്ലോ വായിച്ചിട്ട്.

Anil cheleri kumaran said...

നല്ല പോസ്റ്റ്.
ഇഷ്ടപ്പെട്ടു. തുടരുക..

Rafeek Wadakanchery said...

ഹന്‍ ലല്ലത്ത് ,പകല്‍ ക്കിനാവന്‍ , ക്രിഷ്, സെറീന, ജയേഷ് ,മുസാഫിര്‍ ,കുമാരന്‍ ..നന്ദി നന്ദി
ഇതൊരു കഥമാത്ര മാവണേ എന്നു പറയാന്‍ എനിക്കു പറ്റില്ല കൂട്ടുകാരേ

naakila said...

പ്രിയ റഫീക്ക്,
കലക്കി
നാക്കിലയില്‍ അഭിപ്രായം കണ്ടു
ഇത് തെക്കേസ്റ്റാന്റ് ആണെന്നേയുളളൂ.
സുഖമല്ലേ
അഭിപ്രായത്തിന് വളരെ നന്ദി.
സസ്നേഹം

naakila said...

സബ്സ്ക്രൈബ് എങ്ങനെയാ സെറ്റ് ചെയ്തത്?

പാവത്താൻ said...

വൈകി വന്നു. വായിച്ചു. ഇഷ്ടമായി. കൂടുതൽ പ്രതീക്ഷിക്കുന്നു.

ഗൗരിനാഥന്‍ said...

അയ്യോ ലൈലക്കെന്താവൂം സംഭവിച്ചിരിക്കുക..എന്തായാലും പാവ്വം മജ്നു..താന്‍ നന്നായി എഴുതി,,,ഉഗ്രനായി തന്നെ.

Sureshkumar Punjhayil said...

Rafeeq.. Ashamsakal... Vijayettante chayakkadayum, Vadakkechira bustandum, Wadakkanchery townum enteyum kannilundu ippozum... ( njanum vyasayude santhathi thanne... ) Ashamsakal...!!!

Balu said...

brilliant..! climax thakarppan.. real life incident thanneyano?

Unknown said...

ഞാന്‍ വളരെ വൈകിയാണ് താങ്കളുടെ കൃതികള്‍ വായിക്കാന്‍ തുടങ്ങുന്നത്. വളരെ നല്ല വിവരണം.. എല്ലാം ഒറ്റയടിക്ക് വായിച്ചു.. നന്ദി.. കൂടുതല്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. വീണ്ടും കാണാം..

rahoof poozhikkunnu said...

പ്രിയ സുഹ്രുത്തെ ഈ സ്റ്റോറി ഇപ്പോഴാണു ഞാൻ വായിചതു. ജീവിത യാഥാർത്യങ്ങളുമായി വളരെയധികം ബന്ധമുള്ള ഇതു വായിക്കൻ വ്വയ്കിയതിൽ ഞാൻ ഖേദിക്കുന്നു.
കഥക്കും കവിതകൾക്കുമായി ഇറങ്ങിത്തിരിച്ഛവരിൽനിന്നുപോലും യാധാർത്യം പടിയിറങ്ങിക്കൊന്ടിരിക്കുന്ന ഇക്കാലത്തു പ്രവാസത്തിന്റ്റെ പരിമിതികൾക്കിടയിലും താങ്കളിൽനിന്നു ഇത്തരം രചനകൾ പിറക്കുന്നതു മഹത്തരമാൺ .ഇതുപോലുള്ള ഒരു നൂറെണ്ണം താങ്കളുടെ വിരൽത്തുംബിൽ വിരിഞ്ഞവ ചിറകൂ വിടർത്തിപ്പറക്കാൻ ഈ ബ്ലൊഗ് ഇനിയും വ്ദിയാകട്ടെ ;
സർവ്വവിധ ഭാവുകങ്ങളും നേരുന്നു.

vinus said...

ഇഷ്ട്ടപ്പെട്ടു. അവസാനം വളരെ നന്നായി

'karunyam‘ കാരുണ്യം ‘ said...

വരികളും വരികള്‍ക്കിടയിലെ മൂകാര്‍ത്ഥ‌‍ങ്ങളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
റഫീഖ് താങ്കള്‍ക്ക് എവിടെ നിന്നും ലഭിക്കുന്നു മനസ്സിന്‍റെ ഈ ലാഘവത്വം.
മനം നിറഞ്ഞ അഭിനന്ദനങ്ങള്‍.........................