N.S.S ക്യാമ്പിലെ തെഹല്‍ക്ക ഓപ്പറേഷന്‍


ഈ സംഭവം നടക്കുമ്പോള്‍ എന്നെ കൂടാതെ മറ്റു മൂന്നു പേരും കൂടി ഉണ്ടായിരുന്നു അവിടെ,അപ്പോള്‍ ഒരു ഗൂഡാലോചനയ്ക്ക് കളം ഒരുങ്ങുക യായിരുന്നു. വളരെ ചിന്തിച്ചു ഒരു “ഓപ്പറേഷന്‍ ഹൈഡ് “ അഥവാ ഒരു ഒളിച്ചു കളി ഓപ്പറേഷന്‍.
ഒന്നാമന്‍: ഇന്നു വൈകുന്നേരം 6 മണി ആകുമ്പോള്‍ കുട്ടികളെല്ലാം ഈ വരാന്തയില്‍ എത്തും.അപ്പോള്‍ പതിവു പോലെ (രണ്ടാമനെ ചൂണ്ടി) നീ കുശലം ചോദിക്കണം.
രണ്ടാമന്‍: ടാ..ആ‍ര്‍ക്കും സംശയം ഉണ്ടാവാതെ നോക്ക്ണം.
ഒന്നാമന്‍: സംശയം ഉണ്ടാവാന്‍ നിന്റെ മുഖത്തേക്ക് നോക്കിയാല്‍ മതി.ഇപ്പോള്‍ തന്നെ അറിയാന്‍ പറ്റും ഇന്ന് 6 മണിക്ക് എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട് എന്നു.
മൂന്നാമന്‍: അപ്പോ നമ്മള്‍ പ്ലാന്‍ ചെയ്തപോലെ സാറ് ആ നേരത്ത് ഫ്രീ ആയിരിക്കുമോ.
ഒന്നാമന്‍: അതൊക്കെ ഞാന്‍ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.നിങ്ങള് ഒപ്പം നിന്നാല്‍ മതി.

രംഗം 1:
പകല്‍
വടക്കാഞ്ചേരിയില്‍ നിന്നും അത്രയൊന്നും അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമം “ആര്യമ്പാടം”
മഞ്ഞു വീഴുന്ന ഒരു ഡിസംബര്‍ മാസം..
നക്ഷത്രങ്ങള്‍ ഭൂമിയില്‍ തെളിയുന്ന ഡിസംബര്‍ മാസം
കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (N.S.S)പത്ത് ദിവസത്തെ ക്യാമ്പ് നടത്തുന്ന ഡിസംബര്‍ മാസം.
ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു ഇവിടെ ആണു,ഇവിടെ ആണു എന്നു ഓരോ വിദ്യാര്‍ത്ഥിയും പറഞ്ഞുപോകും.,അത്രമാത്രം ഹ്ര്യദ്യം ആണു ഈക്യാമ്പിലെ സൌഹ്രുദം..ഈ ക്യാമ്പ് ,ജീവിതത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.
അങ്ങനെ യുള്ള ക്യാമ്പിലെ ഒരുപകല്‍ നേരം, എന്നെ സാക്ഷിയാക്കി ആര്യമ്പാടം സ്കൂളിലെ ഒരു ക്ലാസ്സ് മുറിയില്‍ വച്ചാണ് ഈ ഗൂഡാലോചന നടക്കുന്നത്.

സംഗതി നിസ്സാരം
പ്രോഗ്രാം ഓഫീസറായ (പ്രോഗ്രാം ഓഫീസര്‍ ആണ് 10 ദിവസത്തെ ക്യാമ്പിന്റെ എല്ലാം എല്ലാം.Law and order കാര്യത്തില്‍ അദ്ദേഹം പ്രിന്‍സിപ്പാളി നു തുല്യന്‍ ആണു.)ഞങ്ങളു ടെ പ്രിയപ്പെട്ട അദ്ധ്യാപകന് ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ തുറന്ന അഭിപ്രായങ്ങള്‍ ലൈവായിട്ടു അറിയണം. അദ്ദേഹം അത്രമാത്രം ആത്മാര്‍ത്ഥമായി ഈ ക്യാമ്പില്‍ ഇടപെടുന്നുണ്ട് ,ക്യാമ്പിനെ സ്നേഹിക്കുന്നുണ്ട്.അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ മൂവര്‍ സംഘം ഈ ജോലി ഏറ്റെടുത്തു.
ആണ്‍കുട്ടികള്‍ സ്ക്കൂളില്‍ തന്നെ യാണ് താമസിക്കുന്നതു.പെണ്‍കുട്ടികള്‍ ഒരു അദ്ധ്യാപികയുടെ മേല്‍ നോട്ടത്തില്‍ സ്കൂളിനു പുറത്തെ ഒരു വീട്ടില്‍ ആണു താമസിക്കുന്നത്. സാറിനെ മുന്നില്‍ നിറുത്തി അഭിപ്രായം ചോദിച്ചാല്‍ ആരെങ്കിലും പറയു മോ ഉള്ളു തുറന്നൊരഭിപ്രായം. ക്യാമ്പ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പാണ് കോളേജില്‍ യൂത്ത് ഫെസ്റ്റിവല്‍ 3 സ്റ്റേജുകളിലായി നടന്നത് .ബിനു.സി.ആര്‍ എന്ന വിദ്യാര്‍ത്ഥി വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ ഓരോ സ്റ്റേജിനു മുന്നിലും വച്ചു സ്റ്റേജുകള്‍ക്ക് പേരു കൊടുത്തിരുന്നു.രാഗം,താനം,പല്ലവി.എന്നിങ്ങനെ. യൂത്തുഫെസ്റ്റിവല്‍കഴിഞ്ഞപ്പൊള്‍ ആ ചിത്രങ്ങളും പേരുകളും ഇളക്കി കൊണ്ടുവന്ന് ക്യാമ്പ് നടക്കുന്നിടത്തെ 2 കക്കൂസ് കള്‍ക്ക് രാഗം,താനം. എന്ന് പേരിട്ടു വിളിച്ച ഭാവനാസമ്പന്നരാണ് ക്യാമ്പംഗങ്ങള്‍. ഈ ജഗജില്ലികള്‍ക്കിടയില്‍ ആണ് മൂവര്‍ സംഘം “ഒളി ക്യാമറാലൈവ് ഷൊ “പദ്ധതി ഇട്ടിരിക്കുന്നത്.
പദ്ധതി പ്രകാരം ക്ലാസ് മുറികളിലെ കൂട്ടിയിട്ടിരിക്കുന്ന ബഞ്ചുകളിലൊന്നില്‍ സാറ് മൂടിപ്പുതച്ചു കിടക്കും.വരാന്തയിലൂടെ നടന്നു വരുന്ന വിദ്യാറ്ത്ഥികള്‍ മൂവര്‍ സംഘത്തിന്റെ ചിലന്തി വലയില്‍ കുടുങ്ങും.മൂവര്‍ സംഘ ചേട്ടന്‍മാരുടെ കുശലാന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നു.ചേട്ടന്മാരു ടെ ചോദ്യങ്ങള്‍ക്യാമ്പിലെ പ്രണയം ,പ്രതികാരം ,രാഷ്ട്രീയം,ഭക്ഷണം എന്നിങ്ങനെ വിവിധ മേഖലക ള്‍സ്പര്‍ശിക്കും.മൂടിപ്പുതച്ചു കിടക്കുന്ന ചതി അറിയാതെ പാവങ്ങള്‍ ഉള്ളുതുറക്കും. സാറിനെ ല്ലാം ലൈവായി കേള്‍ക്കാം..നേരോടെ..നിര്‍ഭയം..താല്‍ക്കാലികം..
പക്ഷെ മൂവര്‍സംഘം ഇതിനിടയില്‍ കൂടി ഒരു രാഷ്ട്രീയ കൊടുംചതി നടപ്പാക്കിയിരുന്നു.ക്യാമ്പിലെ ബെസ്റ്റ് പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്തിനെ N.S.S സെക്രട്ടറിയായി തെരഞ്ഞെടുക്കും.ഇതു വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലീറ്റസ് എന്ന വിദ്യാര്‍ത്ഥിക്കാണ് സാദ്ധ്യത. ക്ലീറ്റസ് ആകട്ടെ മൂവര്‍സംഘത്തിന്റെ എതിര്‍ രാഷ്ട്രീയ ചേരിയിലെ പ്രമുഖന്‍ .അതു കൊണ്ട് ക്ലീറ്റസിനെ ഈ വരാന്തയില്‍ നിര്‍ത്തി ,മൂടിപ്പുതച്ചു കിടക്കുന്ന പ്രോഗ്രാം ഓഫീസര്‍ മുന്‍പാകെ ഇമേജ് സ്പോയില്‍ ചെയ്താല്‍ മൂവര്‍ സംഘത്തിന്റെ സ്വന്തം പാര്‍ടിയിലെ ബാലന്‍ എന്നവിദ്യാര്‍ത്ഥിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.നാഷണല്‍ സര്‍വ്വീസ് സ്കീം സെക്രട്ടറി പദം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കോളേജ് യൂണിയന്‍ ഭരണം പിടിച്ചെടുക്കാം എന്ന് ഊണിലും ഉറക്കത്തിലും രാഷ്ട്രീയം മാത്രം സ്വപ്നം കാണുന്ന മൂവര്‍ സംഘത്തിനു ഒരു അബദ്ധ ധാരണ ഉണ്ടായിരുന്നു.
ഞാന്‍ ഇതറിഞപ്പോള്‍ ഞെട്ടിപ്പോയി.ക്ലീറ്റസ് ഒരു തുറന്ന പുസ്തകം ആണ് .ഇവരെന്തുചോദിച്ചാലും ചിലപ്പൊള്‍ ക്ലീറ്റസ് friendship ന്റെ പേരിലെന്തും പറയും.മൂവര്‍ സംഘം ചോദിക്കാന്‍ കരുതി വച്ചിരിക്കുന്ന ചോദ്യം തൊട്ടടുത്തദിവസം ക്യാമ്പില്‍ നടത്തുന്ന യോഗാക്ലാസിലെ ഇന്‍സ്ട്രക്റ്ററായ തരുണീ മണിയെ കുറിച്ചുമാണ്.എന്തും വേണമെങ്കിലും ക്ലീറ്റസ് പറയാം..
സാറിന്റെ രൂപത്തില്‍ മൂടിപ്പുതച്ചു കിടക്കുന്ന ദുരന്തം അറിയാതെ പല കുട്ടികളും പലതും പറഞ്ഞു...അങ്ങനെ വരാന്തയില്‍ ക്ലീറ്റസ് പ്രത്യക്ഷപ്പെട്ടു.മൂവര്‍ സംഘത്തിന്റെ ചുണ്ടുകളില്‍ കൊലച്ചിരി പരന്നു.ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ ക്ലീറ്റസ് വിചാരണ ചെയ്യപ്പെടാന്‍ പോകുന്നു.എന്റെ ഹാര്‍ട്ട് പെരുമ്പറകൊട്ടി.
ചോദ്യങ്ങള്‍ തുടങ്ങി..
ഒന്നാമന്‍: “അല്ല ക്ലീറ്റസേ..നാളെരാവിലെ യോഗാക്ലാസാണോ വച്ചിരിക്കുന്നതു.

ക്ലീറ്റസ്: അതെ.എന്തേ..

ഒന്നാമന്‍ :ഒന്നൂല്ല്യ ഞാന്‍ രാവിലെ പോകും.എന്താ പ്രോഗ്രാം എന്നറിയാനാ..ചോദിച്ചെ..
ക്ലീറ്റസ്: “അളിയാ പോകല്ലേ..ഒരു കിടിലന്‍ പെണ്ണുമ്പിള്ളയാ ഇന്‍സ്ട്രക്റ്ററായി വരുന്നത്..കിട്ടിയ ചാന്‍സ് കളയല്ലേ..“
തുടക്കം തന്നെ ക്ലീറ്റസ് ഫോമായി.
അടുത്ത രണ്ടു മൂന്നു ഡയലോഗുകളില്‍ ക്ലീറ്റസ് ശ്ലീലാശ്ലീലത്തിന്റെ പുലിക്കളി നടത്തും എന്നു എനിക്ക് മനസ്സിലായി.ഈ ചതി നടക്കാന്‍ പാടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച് ഈ പദ്ധതി പൊളിക്കാന്‍ തീരുമാനിച്ചു.
പക്ഷെ ദൈവം തിരക്കഥ മാറ്റി എഴുതി.
മൂവര്‍ സംഘത്തെയും എന്നെയും ഞെട്ടിച്ചുകൊണ്ട് അവിടെ മറ്റൊരു കഥാപാത്രത്തിന്റെ ക്രാഷ് ലാന്റിംഗ്. WITH DIALOGUE..
“അളിയാ ഞാന്‍ കുന്നംകുളത്തുപഠിക്കുമ്പോള്‍ അവിടെ കോളെജി ല് ഈ യോഗാ ചരക്ക് വന്നിരുന്നു..എന്റമ്മോ..എന്തൊരു സീനാ യിരുന്നു..“
ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാ ക്ലാ..ക്ലി ക്ലീ.. ക്ലുക്ലൂ.. മുറ്റത്തദാ ബാലന്‍ . യോഗാ ഇന്‍സ്ട്രക്റ്ററായ ആ സ്ത്രീയെ കുറിച്ച് ബാലനവിടെ ഇക്കിളിക്കഥകളുടെ ഭാണ്ഡം കെട്ടഴിച്ചു.ഒന്നു കരയാന്‍ പോലും ആവാതെ മൂവര്‍ സംഘം തരിച്ചു നില്‍ക്കുകയാണ്. പേരില്‍ ബാലനാണെങ്കിലും ഇക്കാര്യത്തില്‍ ബാലനല്ല എന്ന് എല്ലാവരെയും മനസ്സിലാക്കും വിധത്തിലായിരുന്നു ബാലന്റെ പെര്‍ഫോമന്‍സ്.മൂടിപ്പുതച്ചു കിടക്കുന്ന സാറിനെ ഞാന്‍ ഒളികണ്ണിട്ടു നോക്കി.സാറ് ഒന്നു ദയനീയമായി ഒന്നു ഞെരുങ്ങിയോ..
തണുത്ത ഡിസംബര്‍ ആയിട്ടു കൂടി മൂവര്‍ സംഘം വിയര്‍ക്കുന്നുണ്ടായിരുന്നു.
ബാക്കിപത്രം..
• ക്യാമ്പിനു ശേഷം ബാലന് പട്ടാളത്തില്‍ ജോലികിട്ടി.പിന്നീട് ക്ലാസിനു വന്നിട്ടേ ഇല്ല.
• ചില സാങ്കേതിക കാരണങ്ങളാല്‍ യോഗാ ക്ലാസ് ഉണ്ടായില്ല.
• ക്ലീറ്റസ് മറ്റൊരു കേസില്‍ കോളെജില്‍ കുപ്രസിദ്ധനായി.
• മൂവര്‍ സംഘം ജീവിക്കാന്‍ വേണ്ടി ,അദ്ധ്യാപകനായും,മാധ്യമ പ്രവര്‍ത്തകനായും,സര്‍ക്കാര്‍ ജീവനക്കാരനായും വേഷം കെട്ടി.

12 comments:

smitha said...

Experience counts.....................
Evirariyunilla Ivarenthanu Cheyyunnathu ennu..............
Gud work.................
Smitha

വരവൂരാൻ said...

ഓർമ്മകൾക്ക്‌ സ്നേഹപുർവ്വം സമർപ്പിച്ച ഈ പോസ്‌ റ്റിനു ആശംസകളൊടെ

ബിനീഷ്‌തവനൂര്‍ said...

എനിക്കിങ്ങനെയൊരു നല്ല കാമ്പസ് കിട്ടിയില്ലല്ലോ

ആര്.ബി.ലിയോ said...

നന്നായിട്ടുണ്ട്
ശരിക്കും ആസ്വദിക്കാന്‍ സാധിച്ചു
ഞാനും എന്‍റെ കാംബസ് നാളുകളിലേക്ക് തിരികെ പോയി..........

നന്ദി റഫീഖ്

tk sujith said...

ninne njan kollum!

വാഴക്കോടന്‍ ‍// vazhakodan said...

Hi Rafeek,
I expect more from you.You can gets the threads from Vijayettans Tea Shop, Silent Valley,Kumblangad ----Shap,the memorable 'Ravar thottam' etc..
Please continue writing..

with all the best regards,
Abdul Majeed.K.H,
Vazhakode

NAZEER HASSAN said...

hi rafi
Ormakale...
thanks da
please keep on writing da ..good work.
nazeer hassan

Rafeek Wadakanchery said...

നന്ദി..നന്ദി..
സ്മിത,വരവൂരാന്‍,ബിനീഷ് തവനൂര്‍,radhakrishnan,ടി.കെ സുജിത്ത്,നസീര്‍,അബ്ദുള്‍ മജീദ്..പിന്നെ ഓര്‍ക്കൂട്ടിലൂടെ യും ,ജി മെയില്‍ വഴിയും,ഫോണിലൂടെയും അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും. ഒരിക്കല്‍ കൂടി നമ്മുടെ വ്യാസാ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കഴിഞ്ഞു.

Rafeek Wadakanchery said...

റഫീക്കേ നീ കോളേജില്‍ നുണ പറഞ്ഞുനടന്നതു ഞങ്ങള്‍ സഹിച്ചു.ഇവിടേയും തുടങ്ങിയാല്‍ യഥാര്‍ത്ഥവസ്തുതകള്‍ പുറത്തുവിടേണ്ടിവരും.പല സത്യങ്ങളും വിളിച്ചുകൂവേണ്ടിവരും.ആ കടുംകൈ നീ എന്നെക്കൊണ്ട് ചെയ്യിക്കുമോ?:)



പിന്നെ,നുണയാണെങ്കിലും നിന്റെ എഴുത്ത് വായിക്കാന്‍ രസമുണ്ട്.ചുമ്മാ തുടര്...എവിടെ വരെ പോകും എന്നു നോക്കട്ടെ.



ക്വൊട്ടേഷന് ആളെ വിടേണ്ട.എന്റെ അഡ്രസ്സ് മാറി.

(ശ്രീ.ടി.കെ സുജിത്ത് ഇ-പത്രത്തില്‍ എഴുതിയ അഭിപ്രായം)

ബിജുരാജ്‌ said...

ഒരു സംശയം ഈ കഥയിലെ ബാലനാണോ പില്‍ക്കാലത്ത് മിസ്റ്റര്‍ അശ്ലീലം എന്ന പേരില്‍ അറിയപെട്ടത്‌ ? ഹി ഹി പോരട്ടങ്ങനെ പോരട്ടേ ..

ബഷീർ said...

തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കന്‍ ഒരു ആകാംക്ഷ ജനിപ്പിക്കുന്ന ശൈലിയാണ്. ഇപ്പോഴാണിത്‌ വായിച്ചത്‌ നന്നായിട്ടുണ്ട്‌

വിനോദ് നീട്ടിയത്ത് said...

റഫീക്ക ഇത് ഒന്ന് വീണ്ടും അനക്കണ്ടേ ഈ ബ്ലോഗ്‌